|    Dec 4 Sun, 2016 1:43 pm

റവന്യൂ ജില്ലാ കായികമേള; പ്രാരബ്ധങ്ങളെ ഓടിത്തോല്‍പ്പിച്ച് സൂര്യ

Published : 25th November 2016 | Posted By: SMR

ചാലക്കുടി: പ്രാരംബ്ധങ്ങള്‍ ഓടികയറി സൂര്യ പിഎസ് നേടിയ സ്വര്‍ണത്തിന് പത്തരമാറ്റ് തിളക്കം. നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലെ പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയായ സൂര്യയാണ് ജൂനിയര്‍ വിഭാഗത്തില്‍ 1500മീറ്റര്‍ ഓട്ട മല്‍സരത്തില്‍ ഒന്നാംസ്ഥാനം നേടിയത്. കൂലിപണിക്കാരനായ അച്ഛന്‍ സുധാകരന്റേയും അമ്മ സരിതയുടേയും തുച്ഛവരുമാത്തില്‍ നിന്നും പരിശീലനത്തിനായി പണം മാറ്റിവയ്ക്കാനുണ്ടാവാറില്ല. എന്നാല്‍ പരാധീനതക്ക് മുന്നില്‍ പകച്ച് നില്‍ക്കാന്‍ സൂര്യ തയ്യാറാല്ല. പരാധീനതകള്‍ മറികടന്ന് സൂര്യ ട്രാക്കിലിറങ്ങി. അങ്ങനെ സൂര്യ ഒന്നമതുമായി. ഇന്ന് നടക്കുന്ന 3000മീറ്ററിലും സ്വര്‍ണം തന്നയാണ് സൂര്യയുടെ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം വ്യക്തിഗത ചാംപ്യന്‍കൂടിയായിരുന്നു ഈ മിടുക്കി. 1500, 3000, ക്രോസ് കണ്‍ട്രി, റിലെ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയാണ് ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day