|    Dec 11 Sun, 2016 5:19 pm
FLASH NEWS

റയില്‍വേ വികസനം; കൊച്ചിയുടെ മുഖംമാറും: വികസനസമിതി

Published : 28th November 2016 | Posted By: SMR

കൊച്ചി: ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനും ഹാര്‍ബര്‍ ടെര്‍മിനസ് സ്‌റ്റേഷനും പ്രവര്‍ത്തനസജ്ജമാകുന്നതോടെ കൊച്ചി നിവാസികളുടേയും ദൂരെനിന്നും കൊച്ചിയില്‍ വന്നുപോകുന്ന യാത്രക്കാരുടേയും ദുരിതത്തിന് പരിഹാരമാകുമെന്ന് എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസനസമിതി.2017 മാര്‍ച്ചോടെ ഈ സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങും. വളരെയധികം ടൂറിസ്റ്റ് സാധ്യതയുള്ള മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖലയ്ക്കു വലിയ ഉയര്‍ച്ചയാണ് വരാന്‍പോകുന്നത്. ഭൂമിശാസ്ത്രപരമായി റെയില്‍, റോഡ്, ജലപാതകളുടെ സംയോജനമാണ് കൊച്ചിക്ക് ആവശ്യമായുള്ളത്.  ഈ കാര്യം റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ ബോധ്യപ്പെടുത്താന്‍ സമിതിക്കു കഴിഞ്ഞു. വികസനത്തിന്റെ ആവശ്യം മനസ്സിലാക്കിയ മന്ത്രി പച്ചക്കൊടി കാട്ടി. ചരിത്രമുറങ്ങുന്ന ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്റെ ട്രാക്കുകള്‍ മാറുന്നതോടുകൂടി അടുത്തദിവസം വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. രാജ്യത്തെ ആദ്യ ഹരിതസ്റ്റേഷനാകും ഇതെന്ന് സുരേഷ് പ്രഭു പറഞ്ഞു. 1902ല്‍ പ്രവര്‍ത്തനമാരംഭിച്ച ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷന്‍, അന്നത്തെ എറണാകുളം, അതിന്റെ തനിമ നിലനിര്‍ത്തണമെന്ന വികസനസമിതിയുടെ ആവശ്യവും റെയില്‍വേ അംഗീകരിച്ചിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍, അവയുടെ പ്രൗഢിനിലനിര്‍ത്തിക്കൊണ്ടുതന്നെയാവും വികസനം നടപ്പാക്കുക. ആദ്യമായി ഒരു ടിക്കറ്റ് കൗണ്ടര്‍, സ്‌റ്റേഷന്‍ മാസ്റ്ററും, ടിടിആറും എന്നിവയേ ഉണ്ടാകൂ. കാലക്രമേണ ഇടപ്പള്ളി ജങ്ഷനായി രൂപാന്തരപ്പെടും. സൗത്തിലും നോര്‍ത്തിലും വളരെഅധികം സമയം ട്രെയിന്‍ പിടിച്ചിടുന്ന പതിവിന് ഈ സ്റ്റേഷനുകളുടെ വികസനത്തോടെ മാറ്റമുണ്ടാകും. ദാര്‍ശനീകനും ബഹുഭാഷാപണ്ഡിതനുമായ രാജശ്രീ രാമവര്‍മ പതിനഞ്ചാമന്റെ ഓര്‍മയ്ക്കായി ഓള്‍ഡ് റെയില്‍വേ സ്‌റ്റേഷനു ‘രാമവര്‍മനഗര്‍’ എന്ന പേരുനല്‍കണമെന്ന് വികസനസമിതി കേന്ദ്ര ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുംഎറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷന്‍ വികസനസമിതി ജനറല്‍ കണ്‍വീനര്‍ കെ പി ഹരിഹര കുമാര്‍ വാര്‍ത്താ കുറിപ്പില്‍  അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക