|    Oct 28 Fri, 2016 11:50 am
FLASH NEWS

പ്രതിച്ഛായയ്ക്കും ആധുനീകരണത്തിനും ഊന്നല്‍, നിരക്ക് വര്‍ധനയില്ല

Published : 25th February 2016 | Posted By: G.A.G

SURESH

ന്യൂഡല്‍ഹി :പ്രതിച്ഛായയ്ക്കും ആധുനീകരണത്തിനും ഊന്നല്‍ നല്‍കി , പുതിയ സര്‍വ്വീസുകള്‍ കൂടുതലൊന്നും പ്രഖ്യാപിക്കാതെ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു 2016ലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു. സാധാരണക്കാരുടെ പ്രതീക്ഷകള്‍ പ്രതിഫലിക്കുന്ന ബജറ്റെന്ന മുഖവുരയോടെ മന്ത്രി പാര്‍ലമെന്റില്‍ റെയില്‍വെ ബജറ്റ് അവതരിപ്പിച്ചു. യാത്രാനിരക്കിലും ചരക്ക് കൂലിയിലും വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
കേരളത്തിന് പുതുതായി ട്രെയിന്‍ സര്‍വീസുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരത്തിന് സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് , ചെങ്ങന്നൂര്‍ സ്‌റ്റേഷന്‍ നവീകരിച്ച് പില്‍ഗ്രിമേജ് സെന്റര്‍ ആയി ഉയര്‍ത്തും, തീര്‍ഥാടകരെ ഉദ്ദേശിച്ച് ചെങ്ങന്നൂര്‍, നാഗപട്ടണം അടക്കമുള്ള സ്‌റ്റേഷനുകളെ ബന്ധിപ്പിച്ച് ട്രെയിനുകള്‍ എന്നിവയാണ് കേരളത്തിന് ലഭിച്ച വാഗ്ദാനങ്ങള്‍. ശബരിമല റെയില്‍പാതയ്ക്ക് 20 കോടി നീക്കിവച്ചിട്ടുണ്ട്.

റെയില്‍വേ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ :

തീര്‍ത്ഥാടകര്‍ക്കായി ചെങ്ങന്നൂര്‍, നാഗപട്ടണം സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സര്‍വ്വീസ്
യാത്രക്കാര്‍ക്ക് പ്രദേശിക ഭക്ഷണം ലഭ്യമാക്കാന്‍ പദ്ധതി

ചെങ്ങന്നൂര്‍ സ്റ്റേഷന്‍ നവീകരിച്ച് പില്‍ഗ്രിമേജ് സെന്റര്‍ ആയി ഉയര്‍ത്തും

റെയില്‍വേ ബോര്‍ഡ് പുനസംഘടിപ്പിക്കും
കേറ്ററിങ് ജോലികള്‍ ഘട്ടം ഘട്ടമായി ഐആര്‍സിടിസി ഏറ്റെടുക്കും
റെയില്‍വേ കോച്ച് ഫാക്ടറികള്‍ തുടങ്ങാന്‍ 40,000 കോടി രൂപ

വഡോദരയിലെ ദേശീയ റെയില്‍വേ അക്കാദമി സര്‍വകലാശാല തലത്തിലേക്കുയര്‍ത്തും
ചെന്നൈയില്‍ റെയില്‍വേയുടെ ഓട്ടോ ഹബ്.

തിരുവനന്തപുരത്ത് നിന്ന് സബര്‍ബന്‍ സര്‍വീസ്

തിരഞ്ഞെടുത്ത ട്രെയിനുകളിലെ കോച്ചുകള്‍ക്കുള്ളില്‍ തല്‍സമയ വിവരം നല്‍കുന്ന ഇലക്ട്രോണിക് ഡിസ്‌പ്ലേ സ്‌ക്രീനുകള്‍.

റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു മണിക്കുര്‍ നേരത്തേക്കും ഉപയോഗിക്കാവുന്ന വിശ്രമമുറികള്‍.
മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് എന്‍ജിന്‍ ഫാക്ടറികള്‍ നടപ്പാക്കും .
2000 സ്റ്റേഷനുകളില്‍ തല്‍സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ 20,000 ഡിസ്‌പ്ലേ സ്‌ക്രീനുകള്‍.
ടിക്കറ്റ് സംബന്ധമായ വിവരങ്ങള്‍ക്കും  പരാതി പരിഹാരത്തിനായും വ്യത്യസ്ത മൊബൈല്‍ ആപ്ലിക്കേഷനുകള്‍.
എ വണ്‍ സ്‌റ്റേഷനുകളില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി പ്രത്യേക ശുചി മുറികള്‍

മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് എന്‍ജിന്‍ ഫാക്ടറികള്‍ നടപ്പാക്കും

വനിതാ ടിക്കറ്റ് റിസര്‍വേഷന് 33 ശതമാനം  ക്വാട്ട

മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് എന്‍ജിന്‍ ഫാക്ടറികള്‍ നടപ്പാക്കും
പോര്‍ട്ടര്‍മാര്‍ക്ക് പുതിയ യൂണിഫോം. സഹായക്‌സ് എന്ന പേരിലാണ് ഇനി പോര്‍ട്ടര്‍മാര്‍

മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി രണ്ട് എന്‍ജിന്‍ ഫാക്ടറികള്‍ നടപ്പാക്കും

എല്ലാ എ വണ്‍ എ ക്ലാസ് സ്റ്റേഷനുകളിലും ഐആര്‍സിടിസി ഫുഡ് ഓണ്‍ട്രാക്ക് ഭക്ഷണ വിതരണം.
കംപാര്‍ട്ട്‌മെന്റുകളിലെ ശുചിമുറികള്‍ വൃത്തിയാക്കാനുള്ള ആവശ്യം എസ്എംഎസ്സിലൂടെ ഉന്നയിക്കാന്‍ യാത്രക്കാര്‍ക്ക് അവസരമൊരുക്കും.
തിരക്കേറിയ റൂട്ടുകളില്‍ ഡബിള്‍ ഡെക്കര്‍ ഉദയ് എക്‌സ്പ്രസുകള്‍ ഓടിക്കും.
ഡിജിറ്റില്‍ ഇന്ത്യയുടെ കീഴില്‍ ട്രാക്ക് മാനേജ്‌മെന്റ് സംവിധാനം നടപ്പാക്കും.

100 റെയില്‍വേ സ്റ്റേഷനുകളില്‍ കൂടി വൈ-ഫൈ സംവിധാനം
സ്റ്റേഷനുകളില്‍ ബയോടോയ്‌ലെറ്റ് സംവിധാനം.
മുതിര്‍ന്ന യാത്രക്കാര്‍ക്കുള്ള റിസര്‍വേഷന്‍ ക്വാട്ട 50 ശതമാനം വര്‍ധിപ്പിക്കും
1780 ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്‍ഡിങ് മെഷീനുകള്‍ കൂടി
ലേഡീസ് കംപാര്‍ട്ടമെന്റ് ഇനി ട്രെയിനിന്റെ മധ്യഭാഗത്താക്കും
വിമാനങ്ങളിലെ പോലെ വാക്വം ടോയ്‌ലെറ്റുകള്‍ കൂടുതല്‍ ട്രെയിനുകളില്‍ നടപ്പാക്കും
ഗതിമാന്‍ എക്‌സ്പ്രസ് കൂടുതല്‍ റൂട്ടുകളില്‍ വരാന്‍ സാധ്യത
രാജധാനി, ജനശതാബ്ദി, തുരന്തോ പുതിയ പ്രീമിയം സര്‍വീസ് വന്നേക്കും
സുതാര്യത ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയ സംവിധാനം ഉറപ്പാക്കും.
എല്ലാ സ്റ്റേഷനുകളും സിസിടിവി നിരീക്ഷണത്തിന് കീഴിലാക്കും

ആധുനീകരണത്തിന് 8.5 ലക്ഷം കോടി രൂപ വിലയിരുത്തും
14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും
ചരക്കുഗതാഗതം സുഗമമാക്കാന്‍ കൂടൂതല്‍ ചരക്കു ഗതാഗത ഇടനാഴികള്‍ വരും.
1600 കിലോമീറ്റര്‍ ഈ വര്‍ഷം വൈദ്യൂതീകരിക്കും
അഞ്ചു വര്‍ഷത്തിനകം റെയില്‍വേയില്‍ 1.5 ലക്ഷം കോടി രൂപ മുതലിറക്കാമെന്ന് എല്‍ഐസി വാഗ്ദാനം

 

 

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 130 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day