|    Dec 3 Sat, 2016 7:14 pm
FLASH NEWS

റയല്‍, യുവന്റസ്, ലെസ്റ്റര്‍ പ്രീ ക്വാര്‍ട്ടറില്‍

Published : 24th November 2016 | Posted By: SMR

ലിസ്ബണ്‍/ റോം: നിലവിലെ ജേതാക്കളായ റയല്‍ മാഡ്രിഡുള്‍പ്പെടെ അഞ്ചു ടീമുകള്‍ കൂടി യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലേക്കു ടിക്കറ്റെടുത്തു. മുന്‍ ചാംപ്യന്‍മാരും ഇറ്റാലിയന്‍ വിജയികളുമായ യുവന്റസ്, ഇംഗ്ലീഷ് ജേതാക്കളായ ലെസ്റ്റര്‍ സിറ്റി, ഫ്രാന്‍സില്‍ നിന്നുള്ള മൊണാക്കോ, ജര്‍മന്‍ ടീം ബയേര്‍ ലെവര്‍ക്യുസന്‍ എന്നിവരാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ടീമു കള്‍. എന്നാല്‍ ഇംഗ്ലണ്ടിലെ മുന്‍നിര ടീമായ ടോട്ടനം ഹോട്‌സ്പര്‍ നോക്കൗട്ട്‌റൗണ്ട് കാണാനാവാതെ പുറത്തായി.
ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള സ്‌പോര്‍ട്ടിങ് ലിസ്ബണിനെ 2-1ന് കീഴടക്കിയാണ് റയലിന്റെ മുന്നേറ്റമെങ്കില്‍ ഗ്രൂപ്പ് എച്ചില്‍ യൂറോപ ലീഗ് വിജയികളായ സെവിയ്യയെ യുവന്റസ് 3-1ന് മുക്കുകയായിരുന്നു. ഗ്രൂപ്പ് ജിയില്‍ ലെസ്റ്റര്‍ 2-1നു ക്ലബ്ബ് ബ്രൂഗയെ മറികടന്നപ്പോള്‍ ഗ്രൂപ്പ് ഇയില്‍ മൊണാക്കോ 2-1നു ടോട്ടനത്തെ കീഴടക്കി. ഇതേ ഗ്രൂപ്പില്‍ സിഎസ്‌കെഎ മോസ്‌കോയുമായി 1-1 ന്റെ സമനിലയില്‍ പിരിഞ്ഞതോടെയാണ് ലെവര്‍ക്യുസന്‍ പ്രീക്വാര്‍ട്ടറില്‍ കടന്നത്.
ഗ്രൂപ്പ് എഫില്‍ ബൊറൂസ്യ ഡോട്മുണ്ട് ലെഗിയക്കെതിരേ 8-4ന്റെ വമ്പന്‍ ജയം കൈക്കലാക്കി. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് എച്ചില്‍ ഒളിംപിക് ലിയോണ്‍ 1-0നു ഡയനാമോ സെഗ്രബിനെ തോല്‍പ്പിച്ചപ്പോള്‍ ഗ്രൂപ്പ് ജിയില്‍ എഫ്‌സി പോര്‍ട്ടോയും എഫ്‌സി കോപന്‍ഹേഗനും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
ബെന്‍സെമ ഗോൡ റയല്‍
ഗോളുമായി റയല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ മുന്‍ ക്ലബ്ബായ സ്‌പോര്‍ട്ടിങിന്റെ മൈതാനത്തേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും താരമായത് കരീം ബെന്‍സെമയായിരുന്നു. സ്‌പോര്‍ട്ടിങിനെതിരായ നിര്‍ണായക കളിയില്‍ റയലിനു 1-1 ന്റെ സമനില കൊണ്ടു തൃപ്തിപ്പെടേണ്ടിവരുമെന്നിരിക്കെയാണ് 87ാം മിനിറ്റില്‍ ബെന്‍സെമ വിജയഗോളോടെ ടീമിന്റെ പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കുന്നത്.
നേരത്തേ 29ാം മിനിറ്റില്‍ റാഫേല്‍ വരാനെയിലൂടെ റയല്‍ ആദ്യം മുന്നിലെത്തിയെങ്കിലും 80ാം മിനിറ്റില്‍ അഡ്രിയാന്‍ സില്‍വ പോര്‍ച്ചുഗീസ് ടീമിനെ ഒപ്പമെത്തിക്കുകയായിരുന്നു.
12 ഗോള്‍; ഡോട്മുണ്ട്-ലെഗിയ മല്‍സരം റെക്കോഡ് ബുക്കില്‍
ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം ഗോളുകള്‍ പിറന്ന മല്‍സരമെന്ന റെക്കോഡ് ഡോട്മുണ്ടും ലെഗിയയും തമ്മിലുള്ള കളിക്ക്. 12 ഗോളുകളാണ് ഈ മല്‍സരത്തില്‍ മാ ത്രം പിറന്നത്. ഇതില്‍ ഏഴു ഗോളും ഒന്നാംപകുതിയിലായിരുന്നു.
മാര്‍ക്കോ റ്യൂസ്, ഷിന്‍ജി കാഗവ എന്നിവര്‍ ഡോട്മുണ്ടിനായി ഇരട്ടഗോള്‍ നേടി. നൂറി സാഹി ന്‍, ഡെംബലെ, ഫെലിക്‌സ് പാസ്‌ലക് എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു. മറ്റൊരു ഗോള്‍ എതിര്‍ താരം സെസ്‌നിയാക്കിന്റെ സംഭാവനയായിരുന്നു. നേരത്തേ തന്നെ ഡോട്മുണ്ട് പ്രീക്വാര്‍ട്ടറി ല്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.
പൊരുതിക്കയറി യുവന്റസ്
സെവിയ്യക്കെതിരേ 0-1നു പിറകില്‍ നിന്ന ശേഷമാണ് മൂന്നു ഗോളുകള്‍ തിരിച്ചടിച്ച് യുവന്റസ് ഉജ്ജ്വല ജയം കൊയ്തത്. ക്ലോഡിയോ മ ര്‍ക്കീസിയോ (45ാം മിനിറ്റ്), ലിയൊനാര്‍ഡോ ബൊനൂച്ചി (84), മരിയോ മാന്‍ഡ്യുകിച്ച് (90) എന്നിവരാണ് യുവന്റസ് സ്‌കോറര്‍മാര്‍.
ലെസ്റ്റര്‍ വീണ്ടും സ്വപ്‌നലോകത്ത്
പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ വര്‍ഷം കിരീടമണിഞ്ഞ് ലോകത്തെ മറ്റൊരു അദ്ഭുതമായി മാറിയ ലെസ്റ്റര്‍ ചാംപ്യന്‍സ് ലീഗിലും സ്വപ്‌നക്കുതിപ്പ് തുടരുന്നു. ഷിന്‍ജി ഒകാസാക്കി (അഞ്ചാം മിനിറ്റ്), റിയാദ് മെഹ്‌റസ് (30) എന്നിവരുടെ ഗോളുകളാണ് ബ്രൂഗെയ്‌ക്കെതിരേ ലെസ്റ്ററിനു ജയമൊരുക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day