|    Dec 8 Thu, 2016 9:30 pm
FLASH NEWS

റയല്‍ മാഡ്രിഡിലേക്കില്ല: അന്റോണിയോ ഗ്രിസ്മാന്‍

Published : 29th November 2016 | Posted By: SMR

മാഡ്രിഡ്: റയല്‍ മാഡ്രിഡിലേക്കില്ലെന്ന് അത്‌ലറ്റികോ മാഡ്രിഡിന്റെ സൂപ്പര്‍ താരം അന്റോണിയോ ഗ്രിസ്മാന്‍.  ഈ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഗ്രിസ്മാന്‍ റയലിലേക്ക് ചേക്കേറുന്നു എന്ന വാര്‍ത്ത ശരിയല്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
ഈ സീസണില്‍ ഒമ്പതു ഗോളുകളാണ് ഗ്രിസ്മാന്‍ സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്. ഈ വര്‍ഷത്തെ ബലന്‍ ഡിയോര്‍ പുരസ്‌കാരത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍മെസ്സിക്കുമൊപ്പം സാധ്യത കല്‍പ്പിക്കുന്ന താരമാണ് ഗ്രിസ്മാന്‍. ഫ്രാന്‍സ് താരമായ ഗ്രിസ്മാന്റെ മികച്ച പ്രകടനമാണ് ഫ്രാന്‍സിന് യൂറോ കപ്പിന്റെ ഫൈനലില്‍ കളിക്കാന്‍ വഴിയൊരുക്കിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day