|    Oct 27 Thu, 2016 10:41 am
FLASH NEWS

റമദാന്‍: നാടാകെ ഇഫ്താര്‍ വിരുന്നുകളും ജീവകാരുണ്യപ്രവര്‍ത്തനങ്ങളും

Published : 4th July 2016 | Posted By: SMR

ആലപ്പുഴ: പരിശുദ്ധ റമദാനിലെ വ്രതാനുഷ്ഠാനങ്ങളുടേയും പ്രാര്‍ഥനാ നിര്‍ഭരമായ രാവുകളുടേയും പരിസമാപ്തിയില്‍ എത്തി നില്‍ക്കുമ്പോള്‍ നാടെങ്ങും ഇഫ്താര്‍ വിരുന്നുകളും സ്‌നേഹ വിരുന്നുകളും സാമൂഹിക-സാംസ്‌കാരിക- ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് നിറയുന്നു. വലിയകുളം ത്രിവേണി ആര്‍ട്‌സ് ആ ന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മതസൗഹാര്‍ദ്ദ സമ്മേളനവും റമദാന്‍ റിലീഫിന്റെ വിതരണവും സംഘടിപ്പിച്ചു. ആലപ്പുഴ വട്ടയാല്‍ വൈഎംഎ ഹാളില്‍ നടന്ന സമ്മേളനം മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്തു.
മതസൗഹാര്‍ദ്ദത്തിലൂന്നിയാണ് കേരളത്തിലുള്ളവര്‍ ജീവിക്കുന്നത്. മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും രണ്ടാണ്. എന്നാല്‍ എല്ലാ മതങ്ങളും രാജ്യത്തിന്റെ ഭരണഘടനയെ ഒന്നായിക്കാണുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. ത്രിവേണി ബോയ്‌സ് രക്ഷാധികാരി വി ജി വിഷ്ണു അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് റമദാന്‍ റിലീഫിന്റെ വിതരണം നടത്തി. എസ്എന്‍ഡിപി അമ്പലപ്പുഴ യൂനിയന്‍ സെക്രട്ടറി കെ എന്‍ പ്രേമാനന്ദന്‍, വട്ടയാല്‍ സെന്റ് മേരീസ് പള്ളിവികാരി ഫാ. ജോണ്‍സണ്‍ പുത്തന്‍വീട്ടില്‍, വലിയകുളം ജുമാമസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ മജീദ് ലത്തീഫി, നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജി മനോജ്കുമാര്‍, കൗണ്‍സിലര്‍മാരായ അഡ്വ. എ എ റസാഖ്, സി വി മനോജ്കുമാര്‍, എ എം നൗഫല്‍, ബിനുശങ്കര്‍ സംസാരിച്ചു. ത്രിവേണി ബോയ്‌സ് പ്രസിഡന്റ് വി കെ നാസറുദ്ദീന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഷരീഫ്കുട്ടി നന്ദിയും പറഞ്ഞു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ ഭാഗമായി ഈദുല്‍ ഫിത്തര്‍ സന്ദേശവും ഈദുല്‍ ഫിത്തര്‍ കിറ്റുവിതരണവും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ എം നസീര്‍ ഉദ്ഘാടനം ചെയ്തു.
സിവില്‍സ്റ്റേഷന്‍ മഹല്ല് ഖത്തീബ് സിറാജുദ്ദീന്‍ അഷ്‌റഫി ഈദുല്‍ഫിത്തര്‍ സന്ദേശം നല്‍കി. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ പി അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചു. ജനറല്‍ കണ്‍വീനര്‍ എ എം നൗഫല്‍ സ്വാഗതം പറഞ്ഞു. അമ്പലപ്പുഴ താലൂക്ക് റാവുത്തര്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ വിരുന്ന് നടത്തി. മനുഷ്യന്റെ ആത്മീയത ദൈവാരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് റമദാനിലെ വ്രതം. ഒരുമാസം മുഴുവന്‍ അനുഷ്ഠിക്കുന്ന നോമ്പ് നേടിത്തരുന്ന ഗുണങ്ങള്‍ ജീവിതത്തില്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കണമെന്നു യോഗത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. സെക്രട്ടറി കെ എം ബഷീര്‍ റാവുത്തര്‍, കാസിം റാവുത്തര്‍ ഹാജി (വൈസ് പ്രസിഡന്റ്), അബ്ദുല്‍മജീദ്, എ എ ലത്തീഫ്, അഡ്വ. കനിവാവ, എ എ റഹ്മാന്‍ സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് ബാബു ബഷീര്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. എ എ ലത്തീഫ് നന്ദി രേഖപ്പെടുത്തി. കേരള സ്റ്റേറ്റ് റിട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്താര്‍ സംഗമവും സ്‌നേഹവിരുന്നും വ്രതാനുഷ്ഠാനവും ആരോഗ്യവും എന്ന വിഷയത്തെക്കുറിച്ച് ക്ലാസും സംഘടിപ്പിച്ചു.
ഗോള്‍ഡന്‍ സാന്‍സില്‍ നടന്ന സംഗമം താലൂക്ക് പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. ഡോ. ബി പത്മകുമാര്‍ വ്രതാനുഷ്ഠാനവും ആരോഗ്യത്തെക്കുറിച്ച് ക്ലാസെടുത്തു. ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താര്‍ ഇഫ്താര്‍ സന്ദേശം നല്‍കി. പ്രസ്‌ക്ലബ് സെക്രട്ടറി ഹരികൃഷ്ണന്‍, അബ്ദുല്‍ അസീസ്, ശിവദാസ്, ഹരി കുട്ടനാട്, കെ എസ് ആസിഫ്, രാമചന്ദ്രന്‍, ഷാജഹാന്‍ സംസാരിച്ചു. ഉദയകുമാര്‍ ഷേണായി അധ്യക്ഷതവഹിച്ചു. സെക്രട്ടറി എന്‍ ജിഷിര്‍ സ്വാഗതവും ജോ. സെക്രട്ടറി കെ ആര്‍ ബൈജു നന്ദിയും പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day