|    Dec 8 Thu, 2016 7:35 am
FLASH NEWS

റബറിന് താങ്ങുവില; 500 കോടി ആവശ്യപ്പെട്ടത് കേന്ദ്രം തള്ളി

Published : 4th August 2016 | Posted By: SMR

ന്യൂഡല്‍ഹി: റബര്‍ കര്‍ഷകര്‍ക്ക് കിലോയ്ക്ക് 50 രൂപയെങ്കിലും അധികമായി താങ്ങുവില നല്‍കുന്നതിനായി വാണിജ്യ മന്ത്രാലയത്തിന്റെ വിലസ്ഥിരതാ ഫണ്ടില്‍നിന്ന് 500 കോടി വേണമെന്നു കേരളം ഉന്നയിച്ചിരുന്ന ആവശ്യം കേന്ദ്രം തള്ളി.
രാജ്യസഭയില്‍ എം പി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്വാഭാവിക റബര്‍ ഒരു വാണിജ്യവിളയായതിനാല്‍ മിനിമം താങ്ങുവിലയ്ക്കായി പരിഗണിക്കാന്‍ കഴിയില്ല.
നിലവിലുള്ള ഉല്‍പാദനത്തിന്റെ തോത് അനുസരിച്ച് കിലോയ്ക്ക് 50 രൂപ വില സഹായം എന്നതു വലിയതോതില്‍ പണം വേണ്ടിവരുന്ന ഒന്നാണ്.അതിനുള്ള വിഭവ ശേഷി നിലവിലില്ലെന്നും മന്ത്രി  വ്യക്തമാക്കി.
അതേസമയം വിലത്തകര്‍ച്ചമൂലം പ്രതിസന്ധി അഭിമുഖീകരിക്കുന്ന റബര്‍കര്‍ഷകര്‍ ഉള്‍പ്പെടെയുള്ള തോട്ടവിള കര്‍ഷകരെ സഹായിക്കുന്നതിനായി വിപണിയുമായി ബന്ധിപ്പിച്ച വരുമാന ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.
ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വിഹിതം പങ്കുവയ്ക്കണമെന്ന് സംസ്ഥാനസര്‍ക്കാരുകളെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.പൊതുവെ പ്രതിസന്ധിയിലായ റബര്‍ കര്‍ഷകര്‍ ഇതേടെ ആശങ്കയിലാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day