|    Dec 6 Tue, 2016 9:31 pm
FLASH NEWS

റബര്‍ തോട്ടത്തില്‍ കുഴി കുത്തിയതില്‍ ദുരൂഹത; പ്രത്യേക പോലിസ് അന്വേഷണം തുടങ്ങി

Published : 2nd December 2016 | Posted By: SMR

ജോബിന്‍ തോമസ്

തൊടുപുഴ: നിധി തേടിയെത്തിയ സംഘം റബര്‍ തോട്ടത്തിനുള്ളില്‍ കുഴികുത്തി. കരിങ്കുന്നം മഞ്ചിക്കല്ലിനു സമീപമുള്ള റബര്‍ തോട്ടത്തിനുള്ളിലാണ് കുഴികുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ രഹസ്യന്വേഷണ വിഭാഗങ്ങള്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു പുറമേ ജില്ലാ പോലിസിലെ തന്നെ പ്രത്യേക സംഘവും അന്വേഷണം നടത്തി വരികയാണ്. നിധി തേടിയെത്തിയെതെന്നാണ് പോലിസുകാര്‍ നല്‍കുന്ന വിവരം. എന്നാല്‍ സംഭവത്തിനു പിന്നില്‍ ദുരുഹത നിലനില്‍ക്കുന്നതിനാല്‍ ഇവിടെയെത്തിയ സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. ദിവസങ്ങളോളം റബര്‍ തോട്ടത്തിലെ ഷെഡ്ഡില്‍ നാലംഗ സംഘം താമസിച്ചാണു കുഴികുത്തിയത്. താമസയോഗ്യമല്ലാത്ത ഈ സ്ഥലത്ത് ഇവര്‍ ഇത്രയും ദിവസം താമസിച്ചിട്ടും പരിസരവാസികള്‍ അറിഞ്ഞിരുന്നില്ല. കുഴിയെടുത്തു തീരാറായപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. ജില്ലയ്ക്കു പുറത്തുനിന്നെത്തിയ സംഘമാണ് ഇവര്‍. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും ഇവിടെ സംവിധാനമില്ല. ആളൊഴിഞ്ഞ സ്ഥലത്ത് ഇവര്‍ എന്തിനാണ് വന്നതെന്ന് ഇപ്പോഴും ദുരൂഹത നിലനില്‍ക്കുകയാണ്. ഒരാള്‍ക്ക് ഇറങ്ങി നില്‍ക്കാവുന്ന തരത്തിലാണ് കുഴിയുടെ നിര്‍മാണം. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം സമീപത്തെ പോലിസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും ഇവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഇവരുടെ പാസ്‌പോര്‍ട്ടിലെ അഡ്രസ് കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം നടത്തിവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day