|    Dec 10 Sat, 2016 2:45 am
FLASH NEWS

റംസാന്‍ സംസാരത്തിലേക്ക് തിരിച്ചുവന്നത് മൂന്ന് മാസം മുമ്പ്; വാക്കു കേട്ട് കൊതി തീരും മുമ്പേ യാത്രയായി

Published : 30th November 2016 | Posted By: SMR

ബദിയടുക്ക: ജന്മനാ സംസാരശേഷിയില്ലായിരുന്ന പിലാങ്കട്ട ഉബ്രങ്കളയിലെ ഹമീദിന്റെ മകന്‍ റംസാന്(നാല്) സംസാര ശേഷിതിരിച്ചുകിട്ടിയത് മൂന്ന്മാസം മുമ്പ്. ലക്ഷങ്ങള്‍ ചെലവഴിച്ച് ബംഗളൂരുവിലും മംഗളൂരുവിലും നടത്തിയ ചികില്‍സക്കൊടുവിലാണ് ഈ കുട്ടി സംസാരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കുഞ്ഞുവര്‍ത്തമാനംകേട്ട് കൊടിതീരുംമുമ്പേ കുട്ടി കിണറ്റില്‍ വീണുമരിച്ചത് കുടുംബത്തിന് കനത്ത നഷ്ടമായി. ഇന്നലെ രാവിലെ ഒമ്പതരയോടെ കുട്ടിയുടെ പിതൃസഹോദരന്റെ മകന്‍ നസാനോ(രണ്ട്)പ്പം കളിച്ചുകൊണ്ടിരിക്കെയാണ് കിണറ്റില്‍ വീണ് ഇരുവരും മരിച്ചത്. കുട്ടിയുടെ പിതാവ് ഹമീദ് സൗദിയിലാണ്. ഹമീദും സഹോദരനും അടക്കമുള്ള കുടുംബം ഒരേവീട്ടിലാണ് താമസം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day