|    Oct 29 Sat, 2016 3:11 am
FLASH NEWS

ഓണ്‍ലൈന്‍ ‘വിലാപ’ങ്ങളിലെ കാപട്യത്തെ ചോദ്യംചെയ്ത് രോഹിത്തിന്റെ സുഹൃത്ത്‌

Published : 21st January 2016 | Posted By: swapna en

sreerag

ഹൈദരാബാദ്; ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണം ഓണ്‍ലൈനില്‍ ആഘോഷിക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് രോഹിത്തിന്റെ സുഹൃത്ത് രംഗത്ത്. ഹൈദരാബാദ് സര്‍വകലാശാലയിലെത്തന്നെ എംഫില്‍ വിദ്യാര്‍ഥിയായ ശ്രീരാഗ് പൊയ്ക്കാടത്താണ് എഫ്ബി പോസ്റ്റിലൂടെ പ്രതിഷേധം അറിയിച്ചത്. കഴിഞ്ഞ പതിനാറു ദിവസമായി ഹോസ്റ്റലില്‍ നിന്ന് പുറത്താക്കപ്പെട്ട് പെരുവഴിയില്‍ ഉറങ്ങേണ്ടിവന്നവര്‍ക്കു വേണ്ടി ഒരിക്കല്‍ പോലും സംസാരിക്കാത്തവരാണ് ഇപ്പോള്‍ പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തുന്നതെന്ന് ശ്രീരാഗ് കുറ്റപ്പെടുത്തുന്നു. രോഹിത്തിനെ കൊന്നത് ഇന്ത്യയിലെ ബ്രാഹമണിസമാണെന്നും ഇന്ത്യയിലെ ഫാസിസം ഇന്ത്യയിലെ ബ്രാഹമണിസമാണെന്നും അദ്ദേഹം എഫ് ബി പോസ്റ്റില്‍ പറയുന്നു.

ശ്രീരാഗിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സാമൂഹിക ഭ്രഷ്ട്ടു കല്പ്പിക്കപെട്ടു പെരുവഴിയില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കപെട്ട അഞ്ചു ദളിത് വിദ്യാര്‍ഥികളില്‍ ഒരാള്‍ ആയ ഞങ്ങളുടെ രോഹിത് ഞങ്ങളെ പിരിഞ്ഞു പോയിട്ട് ഇന്ന് രണ്ടു ദിവസമാകുന്നു. ഈ അവസരത്തില്‍ എനിക്ക് പറയാന്‍ ഉള്ളത് , കഴിഞ്ഞ പതിനാറു ദിവസമായി അവര്‍ ആയി പെരുവഴിയില്‍ ഉറങ്ങാന്‍ തുടങ്ങിയിട്ട് അന്നൊന്നും ആ വഴിക്ക് പോലും തിരിഞ്ഞു നോക്കാത്ത കുറെ *****  ഇന്ന് ഓണ്‍ലൈന്‍ വിലപിക്കുന്നത് കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടാകുന്ന ആ വികാരത്തെ പ്രകടിപ്പിക്കാന്‍ തക്ക വാക്ക് മലയാളത്തില്‍ കിട്ടാനേ ഇല്ല. സാമൂഹിക ബ്രഷ്ട്ടു ഒരുഉത്തരവായി വന്ന അന്ന് മുതല്‍ ഞങ്ങള്‍ സമരത്തില്‍ ആയിരുന്നു അത്‌കൊണ്ടാണ് ഓണ്‍ലൈന്‍ വിലാപം നടത്താന്‍ എനിക്ക് കഴിയാതെ പോയത്. ആധുനിക കാലത്തെ ജാതിവെറിയുടെ ഇര ആണ് രോഹിത്ത്.ബ്രാഹമണ ആധിപത്യം നിലനിര്‍ത്തുവാന്‍ വേണ്ടി അവനെ അവര്‍ കൊന്നു. ഫാസിസസം എന്നൊക്കെ പറഞ്ഞു ഇതിനെ അങ്ങ് ഉണ്ടാക്കി കളയല്ലേ.. ബ്രഹാമണിസം ആണ് അവനെ കൊന്നത് അതാണ് ഇന്ത്യയിലെ ഫാസിസം അത് കഴിഞ്ഞ കൊല്ലം ഉണ്ടായ ഒന്നല്ല താനും.അവന്റെ ഒരു രാഷ്ട്രീയ കൊലപാതകമാണ് ‘ ബ്രാഹമണ രാഷ്ട്രീയം’
ആണ് അവനെ അതിനു പ്രേരിപ്പിച്ചത്.ഇന്ത്യയിലെ സര്‍വകലാശാലകള്‍ ബ്രാഹ്മമണ്യം നിലനിര്‍ത്താന് ഉള്ള ഇടങ്ങളായി ചുരുക്കപെടുമ്പോള്‍ ഞങ്ങള്‍ ദളിതര്‍ അവരാല്‍ കൊല്ലപെടും,അതിന്റെ അവസാന തെളിവ് ആണ് രോഹിത്. നിങ്ങള്‍ക്ക് അത് തിരിച്ചറിയാന്‍ ഒരു ജീവന്‍ പൊലിയേണ്ടി വന്നു വീണ്ടും. രക്തസാക്ഷി ഇല്ലാതെ എന്ത് വിപ്ലവം അല്ലെ ?
അല്പം കാശ് ഉണ്ടെന്നു കരുതി താന്‍ സുരക്ഷിതാനെന്നു കരുതുന്ന എല്ലാ ദളിതുകളും ഓര്‍ത്തോളൂ ജാതി എന്ന സത്യം നിങ്ങളെ തേടി വരും അത് ഉറപ്പ് , ഞങ്ങളെ പിന്തുണച്ചില്ലെങ്കിലും വേണ്ടില്ല ജാതി ഒക്കെ പണ്ട് അല്ലെ , ഇപ്പൊ ഒന്നുമില്ല എന്ന സവര്‍ണ്ണ യുക്തിയുമായി ഞങ്ങളോട് സംസാരിക്കാന്‍ വരരുതേ.
പറയാനും എഴുതാനും ഒരുപാടുണ്ട് ഫേസ്ബുക്കില്‍ പോയിട്ട് ഒന്ന് ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ല. ഞങ്ങളുടെ സമരം വിജയിച്ചതിനു ശേഷം എല്ലാം വിശദമായി എഴുതുന്നുണ്ട്.

വിദ്യാര്‍ഥി ഐക്യം വിജയിക്കട്ടെ…

ജയ് ഭിം…

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 233 times, 1 visits today)
ALSO READ pulimurukan   rss    panamadachu  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day