|    Dec 9 Fri, 2016 8:52 pm
FLASH NEWS

രോഗിയായ ആദിവാസി ബാലന് പോലിസ് സ്‌റ്റേഷനില്‍ പീഡനം

Published : 21st October 2016 | Posted By: SMR

മാനന്തവാടി: 14 വയസ്സുള്ള രോഗിയായ ആദിവാസി ബാലനെ മണിക്കൂറുകളോളം പോലിസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യുകയും പിടിച്ചുവച്ചതായും പരാതി. തരുവണ വില്ലേജ്കുന്ന് കോളനിയിലെ കുട്ടിയെയാണ് കൊടുംകുറ്റവാളികളോട് പെരുമാറുന്ന രീതിയില്‍ പോലിസ് ഇടപെട്ടത്. ഇന്നലെ പുലര്‍ച്ചെ ആറിന് കോളനിയിലെത്തിയ മൂന്നു പോലിസുകാര്‍ കുട്ടിയെ വെള്ളമുണ്ട സ്‌റ്റേഷനിലേക്ക് കൊണ്ടു പോവുകയാണുണ്ടായത്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പരാതി പ്രകാരം ബുധനാഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രകാരമാണ് ആദിവാസി ബാലനെ പിടികൂടിയത്. കുട്ടിയെ കസ്റ്റഡിയിലെടുക്കാന്‍ പോലിസ് വീട്ടിലെത്തിയപ്പോള്‍ വനിതാ പോലിസ് ഉണ്ടായിരുന്നില്ല. പനിയും ക്ഷീണവും കാരണം മരുന്ന് കഴിക്കുകയാണെന്നറിയിച്ചെങ്കിലും പോലിസ് കനിവ് കാണിച്ചില്ല. നല്ല വസ്ത്രം പോലും ധരിക്കാന്‍ അനുവദിക്കാതെയാണഅ പോലിസുകാര്‍ കുട്ടിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്. ബന്ധുക്കളെ ആരെയും കൂടെ കൊണ്ടുപോയതുമില്ല. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പോലിസ് വാഹനത്തില്‍ കയറ്റരുതെന്നും യൂനിഫോമില്‍ പിടികൂടരുതെന്നും നിര്‍ദേശമുണ്ട്. കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ അടുത്ത ബന്ധുവിന്റെ സാന്നിധ്യമുണ്ടാവണമെന്നും യൂനിഫോമില്‍ ചോദ്യം ചെയ്യരുതെന്നുമാണ് നിയമം. ഉച്ചയ്ക്ക് ഒരുമണി വരെ പോലിസ് സ്‌റ്റേഷനില്‍ നിര്‍ത്തിയ കുട്ടിയെക്കുറിച്ച് അന്വേഷിച്ച ചൈല്‍ഡ് ലൈന്‍ വോളന്റിയറോട് ഡ്യൂട്ടിയലുണ്ടായിരുന്ന പോലിസുകാരന്‍ മോശമായി പ്രതികരിച്ചതായും പരാതിയുണ്ട്. കേസുമായി ബന്ധപ്പെട്ട പ്രതി കുപ്പാടിത്തറ സ്വദേശിയാണെന്നും പിടികൂടിയ കുട്ടി നിരപരാധിയാണെന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ പിതാവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി കുട്ടിയെ വിട്ടയച്ചു. ഇതുസംബന്ധിച്ച് ചൈല്‍ഡ്‌ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day