|    Dec 3 Sat, 2016 5:49 am
FLASH NEWS

രോഗരഹസ്യം

Published : 25th November 2016 | Posted By: SMR

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് എന്തായിരുന്നു രോഗം എന്നതിനെക്കുറിച്ച് ഏറ്റവും മിടുക്കനായ മാധ്യമപ്രവര്‍ത്തകനു പോലും കൃത്യമായ വിവരം ലഭിച്ചുകാണില്ല.
അണുബാധയ്ക്ക് ചികില്‍സിക്കാന്‍ ലണ്ടനില്‍ നിന്നൊരു വിദഗ്ധന്‍ പറന്നെത്തി എന്നതില്‍ നിന്നു ചില അനുമാനങ്ങളൊക്കെ പലരും നടത്തിയെങ്കിലും അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവ്യക്തസുന്ദരമായ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തിറക്കി അടങ്ങിയിരിക്കുകയായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ രോഗപ്രവചനം നടത്തിയതിന് എട്ടു പേരെയെങ്കിലും പോലിസ് പിടിച്ചു ജയിലിലിട്ടിരുന്നു.
ഭരണാധികാരിക്ക് എന്തു രോഗമാണ് ബാധിച്ചിരിക്കുന്നത് എന്നത് ഭരണീയരെ അറിയിക്കുന്നതില്‍ പല രാജ്യങ്ങളും കുഴപ്പമൊന്നും കാണാറില്ല. യുഎസ് പ്രസിഡന്റായിരുന്ന ലിന്റണ്‍ ജോണ്‍സന്‍ വയറിനു ശസ്ത്രക്രിയ കഴിഞ്ഞു പുറത്തുവന്നപ്പോള്‍ ഷര്‍ട്ട് പൊക്കി അതിന്റെ മുറിപ്പാട് കാണിച്ചുകൊടുത്തത് ഒരിക്കല്‍ വാര്‍ത്തയായിരുന്നു.
രാജഭരണകാലത്താണ് കൊട്ടാരംസേവകര്‍ അരമനകളിലെ രഹസ്യങ്ങള്‍ മൂടിവയ്ക്കാറ്. സിംഹാസനമൊഴിഞ്ഞാല്‍ അവിടെ കയറിയിരിക്കാന്‍ കാത്തിരിക്കുന്നവര്‍ വല്ല കൈക്രിയക്കും മുതിര്‍ന്നാലോ എന്ന ഭയം അതിനു കാരണമായിട്ടുണ്ടാവും. തായ്‌ലന്‍ഡിലെ ഭൂമിബോല്‍ അതുല്യതേജ് രാജാവ് ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്നുവെങ്കിലും ആ വിവരം പ്രജകള്‍ അറിഞ്ഞത് രാജാവ് മരണമടഞ്ഞപ്പോഴാണ്.
ജയലളിതയുടെ രോഗവിവരം പുറത്തായാല്‍ പാര്‍ട്ടിയിലെ ഭൈമീകാമുകന്‍മാരും അമ്മയുടെ കൊട്ടാരംസേവകരും തമ്മില്‍ ശണ്ഠകൂടുമെന്ന ആശങ്കയായിരിക്കാം അവരുടെ രോഗവിവരം പുറത്തുവിടാതിരിക്കാനുള്ള കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day