|    Dec 8 Thu, 2016 5:25 pm
FLASH NEWS

രോഗമില്ലാത്ത താറാവുകളെ നീക്കാന്‍ അനുവദിക്കും: മന്ത്രി

Published : 3rd November 2016 | Posted By: SMR

ആലപ്പുഴ: കര്‍ഷകരുടെ ശക്തമായ ആവശ്യം മാനിച്ച് താറാവ് നീക്കത്തിന് ചെറിയ ഇളവുകള്‍ അനുവദിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. പക്ഷിപ്പനി നിയന്ത്രണവുമായി ബന്ധപ്പെ് ജില്ലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പക്ഷിപ്പനി ബാധിച്ചില്ലെന്ന് ഉറപ്പാക്കിയാല്‍ നിയന്ത്രണത്തിന് വിധേയമായി താറാവുകളെ നീക്കാന്‍ അനുവദിക്കും. രോഗബാധയില്ലാത്ത താറാവുകളെ തൊടുത്ത പാടത്തേക്ക് തീറ്റയ്ക്കും മറ്റുമായി കൊണ്ടുപോവാനും അനുമതി നല്‍കും. രോഗബാധയില്ല എന്ന് വെറ്ററിനറി സര്‍ജന്റെ സര്‍ിഫിക്കറ്റ് ഇതിനായി വേണം. താറാവ്കൂം ഇല്ലാത്തിടത്തേക്ക് മാത്രമേ നീങ്ങാന്‍ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ മാനദപ്രകാരം ഏതെങ്കിലും ഒരു ഭാഗത്ത് പക്ഷിപ്പനി കണ്ടെത്തിയാല്‍ അതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വരുന്ന പക്ഷികളെയെല്ലാം കൊല്ലണമെന്നുണ്ട്. ജില്ലയിലെ രോഗബാധയുടെ സ്ഥിതി പരിശോധിച്ചതില്‍ നിന്ന് ഏതെങ്കിലും താറാവിന് രോഗം കണ്ടെത്തിയാല്‍ ആ താറാവുകൂത്തെ അപ്പാടെ സംസ്‌കരിച്ചാല്‍ മതിയെന്നും  മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം തീരുമാനിച്ചു. ചമ്പക്കുളം, തകഴി, മുട്ടാര്‍, ചെറുതന എന്നിവിടങ്ങളിലെത്തി മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇന്ന് ഡല്‍ഹിയിലെത്തുന്ന മന്ത്രി കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടും.
പക്ഷിപ്പനി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദേശ പ്രകാരം നിവാരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നുവരുന്നതായും മന്ത്രി കെ രാജു പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day