|    Dec 11 Sun, 2016 7:45 am

രോഗം തളര്‍ത്തിയ അമ്മയുടെ ശിക്ഷണത്തില്‍ കരുത്തുകാട്ടാന്‍ മകള്‍ ഒരുങ്ങുന്നു

Published : 14th November 2016 | Posted By: SMR

ആലുവ: രോഗം തളര്‍ത്തിയ മാതാവിന്റെ ശിക്ഷണത്തില്‍ കരുത്തുകാട്ടാന്‍ മകള്‍ ഒരുങ്ങുന്നു. ആലപ്പുഴ ചാവരിപ്പറമ്പില്‍ മുഹമ്മദ് സജീറിന്റെയും കമര്‍ബെന്‍ സജീറിന്റെയും മകളായ മെഹര്‍ബാന്‍ സജീറാണ് താന്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. ലോക കുട്ടികളുടെ ദിനമായ നവംബര്‍ 14നാണ് ആലുവ-തോട്ടയ്ക്കാട്ടുകര സെന്റ്. ആന്‍സ് പള്ളിയില്‍ ആര്‍ട്ട് എക്‌സിബിഷന്‍ പ്രദര്‍ശിപ്പിക്കുന്നത്. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 11.30ന് പള്ളിവികാരി റവ. ഫാ. ജോസഫ് ചേലാട്ട് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി കെ ഇബ്രാഹിംകുഞ്ഞ്, കുഞ്ഞാലിക്കുട്ടി, സിനിമാതാരങ്ങളായ ശ്വേത മേനോന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ആലപ്പുഴ-ചന്തിരൂര്‍ അല്‍ അമീന്‍ സ്‌കൂളില്‍ 1ാം ക്ലാസ് വിദ്യാര്‍ഥിനിയായ മെഹര്‍ബന്‍ സജീര്‍ ചെറുപ്പം മുതലേ മാതാവ് വരയ്ക്കുന്നതുകണ്ടാണ് ചിത്രംവര തുടങ്ങിയത്. തുടര്‍ന്ന് ഇളയകുട്ടിയായ 3 വയസ്സുകാരന്‍ മുഹമ്മദ് ഉന്‍സാബും വരയ്ക്കുക പതിവായി. ജന്മനാ പോളിയോ ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട കൈകൊണ്ട് നിലത്ത് കിടന്ന് മാതാവായ കമര്‍ബന്‍ സജീര്‍ ചിത്രം വരയ്ക്കാറുണ്ട്. ഇത്കണ്ട് മക്കളും ചിത്രം വരയ്ക്കുക പതിവായി. കമര്‍ബെനും മക്കളും വരച്ച 60 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് വയ്ക്കുന്നത്. എറണാകുളം പുനര്‍വ ആയുര്‍വേദ ആശുപത്രിയും (ഡബ്ല്യുകെസിഎസ്), വികാസ് കൊച്ചി കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക