|    Dec 8 Thu, 2016 3:36 am
FLASH NEWS
Home   >  Pravasi  >  Gulf  >  

രുചിയുടെ വിസ്മയമായി ലുലു ആപ്പിള്‍ ഫെസ്റ്റ്

Published : 28th October 2016 | Posted By: SMR

അല്‍ ഖോബാര്‍: പ്രമുഖ റീട്ടെയില്‍ വ്യാപാരികളായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ കിഴക്കന്‍ പ്രവിശ്യ ശാഖകളില്‍ രുചിയുടെ വിസ്മയ ലോകമൊരുക്കി ആപ്പിള്‍ ഫെസ്റ്റിന് തുടക്കം. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 40ല്‍ പരം ഇനം ആപ്പിളുകളും പുറമെ ആപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ നൂറില്‍പരം നൂതനങ്ങളായ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
ആപ്പിള്‍ ജ്യൂസ് മുതല്‍ ആപ്പിള്‍ ജാം വരെ ഉപഭോക്താക്കള്‍ക്ക്് പ്രിയപ്പെട്ട കൊതിയൂറും വിഭവങ്ങളാണ്. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ ഒന്ന് വരെയാണ് ഫെസ്റ്റ്. അമേരിക്ക, ഗ്രീസ്, ചൈന, ഇറ്റലി, ചിലി റെഡ് ആപ്പിളുകളും രുചിയിലും ഗുണമേന്മയിലും മുന്നില്‍ നില്‍ക്കുന്ന ന്യൂസിലാന്റ് ജാസ്, സ്‌പെയിനില്‍ നിന്നുള്ള ഗോള്‍ഡന്‍, ഇറ്റലിയുടെ ഗ്രീന്‍ ജംബോ എന്നിവ കാഴ്ചയില്‍ തന്നെ ആകര്‍ഷണീയമാണ്. കേവലം ആപ്പിള്‍ പ്രദര്‍ശനവും വില്‍പ്പനയുമെന്നതിലുപരി ഉപഭോക്താക്കള്‍ക്ക് ആപ്പിളുകളെക്കുറിച്ച് അറിവ് പകരുന്നതാണ് ഫെസ്റ്റ്. ഓരോ ഇനത്തിന്റെയും ചെറു വിവരണം തയ്യാറാക്കി വച്ചിട്ടുണ്ട്. ആപ്പിള്‍ ഫെസ്റ്റിന് മികച്ച പ്രതികരണം ലഭിക്കുന്നതായും വിപണിയില്‍ വന്‍ വിലക്കുറവിലാണ് നല്‍കുന്നതെന്നും ലുലു കിഴക്കന്‍ പ്രവിശ്യ ഡയറക്ടര്‍ എം അബ്ദുല്‍ ബഷീര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day