|    Dec 5 Mon, 2016 1:59 pm
FLASH NEWS

രുഗ്മിണിയുടെ താലികെട്ടിന് ആശിര്‍വദിക്കാന്‍ റവന്യൂ മന്ത്രിയും എംഎല്‍എമാരുമെത്തി

Published : 17th November 2016 | Posted By: SMR

കാസര്‍കോട്്: രുഗ്മിണിക്ക് ഈ മുഹൂര്‍ത്തം സ്വപ്‌ന സാഫല്യമായിരുന്നു. കൊട്ടുംകുരവയുമായി താലികെട്ട്, ആശീര്‍വദിക്കാന്‍ പ്രിയപ്പെട്ടവര്‍. പരവനടുക്കം മഹിളാമന്ദിരത്തിലെ അന്തേവാസിയാണ് രുഗ്മിണി. പുത്തിഗെ പഞ്ചായത്തിലെ കാരിഞ്ച സ്വദേശി പ്രവീണ്‍ കൃഷ്ണയാണ് രുഗ്മിണിക്ക് താലികെട്ടിയത്. വധൂവരന്മാരെ ആശീര്‍വദിക്കാന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുര്‍ റസാഖ് ഉള്‍പ്പെടെ പ്രമുഖര്‍ ബദിയടുക്ക കിളിംഗാറിലെ സായി മന്ദിരത്തിലെത്തി. ജില്ലാകലക്ടര്‍ കെ ജീവന്‍ബാബുവും കുടുംബവും സബ്കലക്ടര്‍ മൃണ്‍മയി ജോഷിയും വിവാഹം മംഗളകരമാക്കാ ന്‍ മുന്നിട്ടിറങ്ങി. രുഗ്മിണിയുടെ വിവാഹത്തിന് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റ്് എന്‍ കൃഷ്ണഭട്ട്, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ഖാദര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുഹമ്മദ് കുഞ്ഞി ചായിന്റടി, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാസാമൂഹികനീതി ഓഫിസര്‍ ഡീനഭരതന്‍, ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍ സുലജ, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു, മഹിളാമന്ദിരം സൂപ്രണ്ട് കെ കെ ബിന്ദു, തുടങ്ങിയവരും സാക്ഷികളായി. പരവനടുക്കം വൃദ്ധസദനത്തിലെ അന്തേവാസികളും മഹിളാമന്ദിരത്തിലെയും ചില്‍ഡ്രന്‍സ് ഹോമിലെയും നിവാസികളും ചടങ്ങിനെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day