|    Dec 4 Sun, 2016 1:13 am
FLASH NEWS

രാഹുല്‍ രണ്ടാം ടെസ്റ്റ് കളിക്കും

Published : 16th November 2016 | Posted By: SMR

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ലോകേഷ് രാഹുലിനെ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനിടെ പരിക്കു പറ്റി പുറത്തുപോയ രാഹുല്‍ പൂര്‍ണ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതി തെളിയിക്കാന്‍ രഞ്ജി കളിച്ച രാഹുല്‍ ഒന്നുവീതം സെഞ്ച്വറിയും അര്‍ധസെഞ്ച്വറിയും കുറിച്ച് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
രണ്ടാം ടെസ്റ്റില്‍ രാഹുല്‍ കളിച്ചാല്‍ ഗൗതം ഗംഭീറിന് പുറത്തിരിക്കേണ്ടി വരും. ആദ്യ ടെസ്റ്റില്‍ ഗംഭീറിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day