|    Dec 5 Mon, 2016 3:54 am

രാഹുലിന്റെ വിമര്‍ശനം; ടെലിവിഷനില്‍ സംസാരിക്കുന്ന മോദി പാര്‍ലമെന്റില്‍ മിണ്ടാത്തതെന്ത്

Published : 23rd November 2016 | Posted By: SMR

ന്യൂഡല്‍ഹി: ടെലിവിഷന്‍ ചാനലുകളില്‍ സംസാരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പിന്‍വലിച്ച വിഷയത്തില്‍ എന്തുകൊണ്ടാണ് പാര്‍ലമെന്റില്‍ സംസാരിക്കാത്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടിവി ചാനലുകളിലും പോപ്പ് സംഗീത മേളകളിലും പ്രധാനമന്ത്രിക്ക് സംസാരിക്കാമെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം പാര്‍ലമെന്റില്‍ എത്താത്തതെന്ന് രാഹുല്‍ മാധ്യമപ്രവര്‍ത്തകരോട്. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞയാഴ്ച മുംബൈയില്‍ നടന്ന റോക്ക് സംഗീത പരിപാടിയായ കോള്‍ഡ് പ്ലേ സംഗീതമേള വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് രാഹുലിന്റെ പരിഹാസം. രാജ്യത്ത് ഏറ്റവും വലിയ സാമ്പത്തിക തീരുമാനം എടുത്ത പ്രധാനമന്ത്രി വെറും മൂന്നോ നാലോ ആളുകളോട് മാത്രമാണ് കൂടിയാലോചിച്ചതെന്നും അതിനാലാണ് രാജ്യത്ത് വന്‍ അരാജകത്വവും ദേശവ്യാപകമായി പണക്ഷാമവും അനുഭവപ്പെടുന്നതെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day