|    Dec 7 Wed, 2016 1:25 am
FLASH NEWS

രാസ ദുരന്തം; മോക്ഡ്രില്‍ ഇന്ന്

Published : 9th November 2016 | Posted By: SMR

ആലപ്പുഴ: രാസ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാതല ദ്രുതകര്‍മ സേനയുടെ മോക്ഡ്രില്‍ ഇന്ന് നടക്കും. ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിപുലമായ യോഗത്തിലാണ് ഇത് തീരുമാനിച്ചത്. ജില്ലയില്‍ രാസദുരന്തം, വാതകച്ചോര്‍ച്ച, ടാങ്കര്‍ ലോറി അപകടങ്ങള്‍ എന്നിവ ഉണ്ടാവുമ്പോള്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍ സംവിധാനത്തെ പൂര്‍ണ സജ്ജമാക്കുകയാണ് ലക്ഷ്യം. കാര്‍ത്തികപ്പള്ളി- മുതുകുളം റോഡില്‍ വന്തികപ്പള്ളി ജങ്ഷനിലാണ് മോക്ഡ്രില്ലിന് വേണ്ടിയുള്ള സാങ്കല്‍പ്പിക സാഹചര്യം സൃഷ്ടിക്കുക. റോഡുവക്കിലുള്ള നാഫ്ത്ത കടന്നു പോവുന്ന പൈപ്പ് ലൈനില്‍ ചോര്‍ച്ച സംഭവിച്ചതായി സങ്കല്‍പ്പിച്ചാണ് മോകഡ്രില്ലിന് വേണ്ട നടപടികള്‍ സ്വീകരിക്കുക. ഇതുവഴി കായംകുളം എന്‍ടിപിസിയിലേക്ക് നാഫ്ത്ത പൈപ്പ് വഴി കൊണ്ടുപോവുന്നുണ്ട്. വാതകചോര്‍ച്ച സംബന്ധിച്ച് അറിയിപ്പ് ലഭിച്ചാലുടന്‍ ജില്ലാതല ദുരന്തനിവാരണ സമിതി യോഗം കൂടും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കലക്ടര്‍ ചെയര്‍മാനായ ജില്ലാ അടിയന്തിര ദുരന്തനിവാരണ നിയന്ത്രണസമിതിയും യോഗം ചേര്‍ന്ന് നിര്‍ദേശം നല്‍കും. തുടര്‍ന്ന് ഓണ്‍സൈറ്റ് കമാന്‍ഡര്‍ ആയ കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് ദുരന്തനവാരണ- രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.വന്തികപ്പള്ളി ജങ്ഷന് 100 മീറ്റര്‍ ചുറ്റളവില്‍ ജനങ്ങള ഒഴിപ്പിച്ച് അടുത്തുസജ്ജമാക്കിയ എന്‍ടിപിസിയുടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റും. തൊട്ടടുത്തുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കും ദുരന്തനിവാരണ സംവിധാനങ്ങളെക്കുറിച്ച് ക്ലാസ് നല്‍കും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍ടിപിസിയുടെയും ബിപിസിഎല്ലിന്റെയും വിദഗ്ധര്‍ സ്ഥലത്തെത്തി ചോര്‍ച്ച തടയുന്നതിനുള്ള നടപടി സ്വീകരിക്കും. മോക്ഡ്രില്ലിന് മുന്നോടിയായി ഇന്നലെ മുതല്‍ പരിസരപ്രദേശങ്ങളില്‍ ബോധവല്‍കരണം ആരംഭിച്ചു. തികച്ചും. സാങ്കല്‍പ്പികമായ പരിശീലന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ജനപ്രതിനിധികളും, സമീപവാസികളും സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day