|    Dec 4 Sun, 2016 1:42 pm

രാഷ്ട്രപതിഭവനിലേക്ക് പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധ മാര്‍ച്ച്

Published : 17th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ മാര്‍ച്ച്. മാര്‍ച്ചില്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പങ്കെടുത്തു. ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ഹര്‍ദിക് പട്ടേലിന്റെ പുതിയ പാര്‍ട്ടി എന്നിവയുടെ നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മറ്റു പ്രതിപക്ഷപ്പാര്‍ട്ടികള്‍ പങ്കെടുക്കില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. മാര്‍ച്ചില്‍ 40ഓളം എംപിമാര്‍ അണിനിരന്നു. ജനങ്ങളെ ദുരിതത്തില്‍നിന്ന് രക്ഷിക്കാനാണ് മാര്‍ച്ചെന്ന് മമത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നടപടി മൂലം ജനങ്ങള്‍ കടുത്ത പ്രയാസത്തിലാണെന്ന് രാഷ്ട്രപതിക്കു നല്‍കിയ നിവേദനത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ രാഷ്ട്രപതി അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. ചെറുകിട വ്യാപാരികളെയും ഗ്രാമങ്ങളെയും നിരോധനം കാര്യമായി ബാധിച്ചിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയാണുള്ളത്. അത് സാമ്പത്തിക അരാജകത്വമായിരിക്കുന്നുവെന്നും നിവേദനം ചൂണ്ടിക്കാട്ടി.
വെറും നാലുശതമാനം ജനങ്ങള്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡ് ഉള്ളതെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല പറഞ്ഞു. കള്ളപ്പണം കണ്ടെത്തണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ഇത് ജനങ്ങളെ കഷ്ടപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന അവസ്ഥയായിട്ടുണ്ട്. പാവപ്പെട്ടവര്‍ കഷ്ടപ്പെടുമ്പോള്‍ യഥാര്‍ഥ കള്ളപ്പണക്കാര്‍ രക്ഷപ്പെട്ടിരിക്കുകയാണെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു.
പണം പിന്‍വലിച്ച നടപടിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ അതു നടപ്പാക്കിയ രീതിയിലാണ് പ്രശ്‌നമെന്നും ശിവസേന എംപി ആനന്ദറാവു അദ്‌സുല്‍ പറഞ്ഞു. ജനങ്ങള്‍ക്ക് പ്രയാസമുണ്ടാക്കാതെ ഇത് നടപ്പാക്കേണ്ടിയിരുന്നു- അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day