|    Dec 10 Sat, 2016 12:49 am
FLASH NEWS

രാമഭദ്രന്‍ വധക്കേസിലെ പ്രതി പേഴ്‌സണല്‍ സ്റ്റാഫില്‍; മന്ത്രി മേഴ്‌സികുട്ടിയമ്മയെ ബഹിഷ്‌കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം

Published : 28th November 2016 | Posted By: SMR

കൊല്ലം: അഞ്ചല്‍ ഏരൂര്‍ നെട്ടയത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന രാമഭദ്രനെ കൊലപ്പെടുത്തിയ കേസ്സില്‍ സിബിഐ അറസ്റ്റ് ചെയ്യപ്പെട്ട  പ്രതി മാക്‌സണെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കാത്ത ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ഏകാധിപത്യപരമായ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് മന്ത്രിയെ ബഹിഷ്‌കരിക്കുവാനും മന്ത്രി പങ്കെടുക്കുന്ന  പൊതു പരിപാടികളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്മാരും ജനപ്രതിനിധികളും വിട്ടു നില്‍ക്കും.കൊലയാളിയെ സംരക്ഷിക്കുന്ന മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഭര്‍ത്താവ് തുളസീധരക്കുറുപ്പിനും രാമഭദ്രന്‍ കേസ്സില്‍ പങ്കുള്ളതായി സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലാനും ആക്രമിക്കാനും നിയോഗിക്കപ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ മാക്‌സണെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കിയാല്‍ മേഴ്‌സിക്കുട്ടിയമ്മയുടേയും ഭര്‍ത്താവ് തുളസീധരക്കുറുപ്പിന്റേയും അഴിമതികള്‍ വെളിച്ചത്തു വരുമെന്ന് ഭയന്നാണ് മന്ത്രി മാക്‌സണെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും പുറത്താക്കാതിരിക്കുന്നതും പ്രതിയെ സംരക്ഷിക്കാന്‍ പുതിയ പുതിയ ന്യായങ്ങള്‍ മന്ത്രി കണ്ടെത്തുന്നത്.മാക്‌സണെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തയാറാവാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  മുഖ്യമന്ത്രി ഇടപെടാന്‍ തയാറായില്ലെങ്കില്‍ വിഷയം ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തും. പേഴ്‌സണല്‍ സ്റ്റാഫംഗം പ്രതിയാണെന്ന് സിബിഐ തെളിവുകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞിട്ടും ശിക്ഷിച്ചാലേ ഒഴിവാക്കൂവെന്നാണ് മന്ത്രി പറയുന്നത്. മന്ത്രിയുടെ നിലപാട് ധിക്കാരവും  സത്യപ്രതിജ്ഞാലംഘനമാണ്. കൊലയാളി സര്‍ക്കാര്‍ ശമ്പളം പറ്റുന്ന സാഹചര്യമാണുള്ളത്. അഞ്ചലില്‍ പ്രതിഷേധ പ്രകടനം, സമ്മേളനം എന്നിവ സംഘടിപ്പിക്കാനും മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നു. ഏരൂര്‍ പാര്‍ട്ടി ഗ്രമാമാക്കാനാണ് സിപിഎം ശ്രമം. പ്രദേശത്ത് നേരത്തേ നടന്ന കൊലപാതകങ്ങള്‍ ഇതിന് തെളിവാണ്. രാമഭദ്രന്‍ വധക്കേസിലെ പ്രതികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവരാണെന്നത് സിപിഎം ജില്ലാ നേതൃത്വം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് കൊലപാതകമെന്നതിന് തെളിവാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day