|    Dec 7 Wed, 2016 2:02 pm
FLASH NEWS

രാമഭദ്രന്‍ വധം: സിപിഎം നേതാവ് ജയമോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി

Published : 24th November 2016 | Posted By: SMR

തിരുവനന്തപുരം: ഏരൂരിലെ കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ എസ് ജയമോഹനെ സിബിഐ അറസ്റ്റ് ചെയ്തു. ജയമോഹനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഒളിവില്‍ പോകുന്നതിന് ഉള്‍പ്പെടെ പ്രതികളെ സഹായിച്ചു എന്നതാണ് ജയമോഹന്റെ പേരില്‍ ആരോപിച്ചിരിക്കുന്ന കുറ്റം.
സമാനമായ കുറ്റം ആരോപിച്ച റോയിക്കുട്ടി എന്ന സിപിഎം പ്രവര്‍ത്തകനെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ആള്‍ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ജയമോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത മൂന്നു സിപിഎം നോതാക്കളെ കോടതി അടുത്ത മാസം 6 വരെ റിമാന്‍ഡ് ചെയ്തു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം മാക്‌സന്‍, ഡിവൈഎഫ്‌ഐ നേതാവ് റിയാസ് എന്നിവരെയാണ് തിരുവനന്തപുരം സിബിഐ യൂനിറ്റ് അറസ്റ്റ് ചെയ്തത്. ഇവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. കേസില്‍ മുഖ്യപ്രതിയെന്നു കരുതുന്ന സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറി പി എസ് സുമന്‍ ഒളിവിലാണ്.
ഏരൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന രാമഭദ്രന്‍ 2010 ഏപ്രില്‍ 10നാണ് കൊല്ലപ്പെട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day