|    Dec 7 Wed, 2016 9:50 pm
FLASH NEWS

രാമപുരം കോട്ടമല ഖനനം; പരിശോധിച്ച് നടപടിയെന്ന് മുഖ്യമന്ത്രി

Published : 4th November 2016 | Posted By: SMR

കോട്ടയം: പാലാ രാമപുരത്തെ പാറഖനനം അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം പരിശോധിച്ച് നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.  പാറപൊട്ടിക്കല്‍ അടിയന്തരമായി തടയണമെന്നും വൈദികര്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള കെ എം മാണി എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതു സുപ്രിം കോടതി വരെ പോയി നില്‍ക്കുന്ന കേസാണെന്നും എല്ലാ കാര്യങ്ങളും പരിശോധിച്ച് മാത്രമേ ഒരു നിലപാട് എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി കോട്ടമലയില്‍ നടക്കുന്ന പാറ ഖനനം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുകയാണെന്ന് കെ എം മാണി ശ്രദ്ധ ക്ഷണിക്കലിലൂടെ നിയമസഭയെ അറിയിച്ചു. അപകടങ്ങള്‍ ദുരീകരിക്കുന്നതിന് ഒരു സുരക്ഷാ നടപടികളും സ്വീകരിക്കുന്നില്ല. ഇത് തടയേണ്ടത് ആവശ്യമാണ്. കഴിഞ്ഞ ദിവസം രണ്ടു ഭീമന്‍ പാറക്കഷണം 300 അടി ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചു. ഭയാശങ്കയും പൊടിപടലവും ശബ്ദ മലിനീകരണവും കാരണം ജനങ്ങള്‍ പരിഭ്രാന്തരാണെന്നും അദ്ദേഹം പറഞ്ഞു.അവര്‍ ഇതിനെതിരേ സമരമുഖത്താണ്. പാറപൊട്ടിക്കലിനെതിരേ സമരം ചെയ്ത കുറിഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ പള്ളി വികാരി ഫാദര്‍ തോമസ് ആയിലിക്കുന്നേലിനെ ഒന്നാം പ്രതിയാക്കി പോലിസ് കേസെടുത്തിരിക്കുകയാണ്. ജനപ്രതിനിധികള്‍ക്കെതിരേയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാറപൊട്ടിക്കല്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണം.ജനപ്രതിനിധികള്‍ക്കും ജനങ്ങള്‍ക്കുമെതിരേ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെ എം മാണി ആവശ്യപ്പെട്ടു.എന്നാല്‍ ഔദ്യോഗികാവശ്യത്തിന് രാമപുരം വില്ലേജ് ഓഫിസിലെത്തിയ ആര്‍ഡിഒയെ തടഞ്ഞുവച്ചതിനാണ് 30ഓളം പേര്‍ക്കെതിരേ കേസെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day