|    Dec 6 Tue, 2016 9:31 pm
FLASH NEWS

രാമനാട്ടുകര സഹകരണ ബാങ്കില്‍ ക്രഡിറ്റ് സ്ലിപ്പ് പദ്ധതി

Published : 1st December 2016 | Posted By: SMR

ഫറോക്ക്: കറന്‍സി പ്രതിസന്ധിയില്‍ പ്രയാസപ്പെടുന്ന ഇടപാടുകാര്‍ക്ക് ആശ്വാസമായി രാമനാട്ടുകര സര്‍വീസ് സഹകരണ ബാങ്ക് ക്രഡിറ്റ് സ്ലിപ്പ് പദ്ധതി ആരംഭിച്ചതായി ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആശുപത്രികള്‍, ജ്വല്ലറികള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി എവിടേക്കും പണം നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്ന പദ്ധതി ഇന്നു മുതല്‍ നിലവില്‍ വരും. തുടക്കത്തില്‍ ചില പ്രത്യേക സ്ഥാപനങ്ങളുമായാണ് കരാറിലായതെങ്കിലും ആവശ്യാനുസരണം ഇതില്‍ മാറ്റം വരുത്തും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യവസ്ഥകളും നിബന്ധനകളും പാലിച്ചായിരിക്കും പദ്ധതി. സഹകാരികള്‍ക്ക് ഭക്ഷണം മുതല്‍ ചികില്‍സ വരെ ഒന്നിനും പ്രയാസം നേരിടാതിരിക്കാനാണ് ബാങ്കിന്റെ ശ്രമം. ഏത് പാതിരാത്രിക്കും സേവനം നല്‍കാന്‍ കഴിയുന്ന രീതിയില്‍ 24 മണിക്കൂര്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തിക്കും. 200 കോടി ആസ്തിയും ആറ് ബ്രാഞ്ചുകളുള്ള ബാങ്കിന് 18000 എ ക്ലാസ് മെംബര്‍മാരടക്കം 35000 ത്തോളം സഹകാരികളുമുണ്ട്. കൃത്യമായി കെ.വൈ.സി സംവിധാനം പാലിക്കുന്ന ബാങ്കാണിതെന്നും ഭരണ സമിതി അവകാശപ്പെട്ടു. വാര്‍ത്താസമ്മേളന ത്തില്‍ പ്രസിഡന്റ് വിജയന്‍ പി മേനോന്‍, ജനറല്‍ മാനേജര്‍ ടി വി കൃഷ്ണന്‍, ഡയരക്ടര്‍മാരായ ബാലസുബ്രഹ്മണ്യന്‍, വി സൈതലവി  പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day