|    Dec 11 Sun, 2016 12:00 am

രാമനാട്ടുകരയില്‍ അനധികൃത വയറിങ്; പരിശോധനയില്ലാതെ വൈദ്യുതി വകുപ്പ്

Published : 1st December 2016 | Posted By: SMR

രാമനാട്ടുകര: രാമനാട്ടുകര, അഴിഞ്ഞിലം, പാറമ്മല്‍, പുതുക്കോട്, വൈദ്യരങ്ങാടി, വാഴയൂര്‍ പ്രദേശങ്ങളില്‍ വീടുകളുടേയും, മറ്റ് കെട്ടിടങ്ങളുടേയും വയറിംഗ് ജോലികള്‍ അനധികൃതമായി ചെയ്യുന്നതായി പരാതി. ഇത് പരിശോധിക്കേണ്ട വൈദ്യുതി വകുപ്പാകട്ടെ ഉറക്കം നടിച്ച മട്ടിലും. വയറിങ്് ജോലിക്കു വേണ്ട ലൈസന്‍സോ, മറ്റു അറിവോ ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നത്. ഗുണ നിലവാരം ഇല്ലാത്ത വയറുകളും മറ്റു സാധന സാമഗ്രികളും ഉപയോഗിച്ചാണ് വയറിങ് നടത്തുന്നത്. ഇത് വലിയ അപകടങ്ങള്‍ക്ക്് കാരണമാകുമെന്നും വൈദ്യുതി ചോര്‍ച്ച ഉണ്ടാവുമെന്നും പറയുന്നു. കഴിഞ്ഞ ദിവസം രാമനാട്ടുകര പാറമ്മലില്‍ ഒരു വീട്ടില്‍ അനധികൃത വയറിങ് നടത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. ഇവിടെ വയറിംഗ് ജോലി ചെയ്യുന്ന ആള്‍ക്ക് മതിയായ അറിവ് ഇല്ലായിരുന്നു. ഇയാളുടെ കൈവശം വയറിങ്  ജോലി ചെയ്യുന്നതിനുള്ള ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ ഒന്നും ഉണ്ടായിരുന്നില്ല. പ്രദേശത്ത് അനധികൃത വയറിങ് നടത്തുന്നത് തടയാന്‍ ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്‍ഡ് സൂപ്രവൈസേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിഐടിയു)ഫറോക്ക് ഏരിയ കമ്മിറ്റി ഭാരവാഹികളായ റിയാസ്, ഗിരീഷ് ബാബു, ഗിരീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക