|    Dec 8 Thu, 2016 1:20 pm
FLASH NEWS

രാപ്പാള്‍ പള്ളത്ത് വീടുകള്‍ക്ക് നേരെ ആക്രമണം; ആറുപേര്‍ക്കു പരിക്ക്

Published : 21st October 2016 | Posted By: SMR

പുതുക്കാട്: രാപ്പാള്‍ പള്ളത്ത് വീടുകയറി ആക്രമിണം. രണ്ട് സ്ത്രീകളും അംഗപരിമിതനും ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അക്രമി സംഘത്തിലെ ഒരാളെ പോലിസ് പിടികൂടിയിലായെന്നാണ് സൂചന. ആര്‍മി ഉദ്യോഗസ്ഥനായ പുളിഞ്ചേരി സന്ദീപ്, തേര്‍മഠത്തില്‍ പ്രദീപ് എന്നിവരുടെ വീടുകള്‍ക്കു നേരെയാണ് കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ തേര്‍മഠത്തില്‍ പ്രദീപ്(37), ഭാര്യ സബിത(30), പ്രദീപിന്റെ സഹോദരനും അംഗപരിമിതനുമായ ജിനേഷ്(31), പിതാവ് കുമാരന്‍(62), ഭാര്യാപിതാവ് ചന്ദ്രന്‍(55), മാതാവ് കാര്‍ത്ത്യായനി(50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിനകത്ത് കയറിയ മൂന്നംഗ സംഘം വീട്ടുകാരെ മര്‍ദ്ദിക്കുകയും മുളകുപൊടി വിതറുകയും ചെയ്തു. വീട്ടുപകരണങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. പിന്നീട് വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മുച്ചക്രവാഹനവും ബൈക്കും അക്രമി സംഘം തല്ലിതകര്‍ത്തു. തുടര്‍ന്ന് സന്ദീപിന്റെ വീടിനു നേരെയും ആക്രമണമുണ്ടായി. മാരകായുധങ്ങളും വടിവാളുമായെത്തിയ സംഘത്തെ കണ്ട് സന്ദീപിന്റെ വീട്ടുകാര്‍ വാതിലടച്ചു. വീടിന്റെ ജനലുകളും പുറത്തിരുന്ന സന്ദീപിന്റെ ബൈക്കും തല്ലിത്തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സന്ദീപിന്റെ ഭാര്യയെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day