|    Dec 3 Sat, 2016 5:53 am
FLASH NEWS

രാത്രികാല പരിശോധന ശക്തമാക്കി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ നടപടി

Published : 14th November 2016 | Posted By: SMR

വടകര: നഗരപരിധിയില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരേ നഗരസഭാ ആരോഗ്യ വിഭാഗം നടപടി ശക്തമാക്കി. വടകര പുതിയ ബസ്സ്റ്റാന്റ് പരിസരം, എടോടി, മൂരാട് എന്നിവിടങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയില്‍ 15ഓളം സ്ഥാപനങ്ങള്‍ക്ക് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് നോട്ടീസ് നല്‍കി പിഴ ഈടാക്കി. പുതിയ ബസ്സ്റ്റാന്റിന് സമീപത്തെ ഗിന ഗിഫ്റ്റ് കോര്‍ണര്‍, സൂപ്പി എന്നയാളുടെ സ്റ്റേഷനറി കട, ബസ്സ്റ്റാന്റിലെ സ്റ്റാള്‍ നമ്പര്‍ 12, വെസ്റ്റേണ് ആന്റ് ഫാസ്റ്റ് ഫോട്ടോസ്റ്റാറ്റ്, ജില്ലാ ആശുപത്രിക്ക് മുന്‍വശത്തുള്ള അശ്വതി മെഡിക്കല്‍സ്, ഷീജ സ്റ്റോര്‍സ് ആന്റ് കൂള്‍ഡ്രിങ്ക്‌സ്, എഎം സ്റ്റോര്‍സ്, കെ കെ സണ്‍സ് സ്റ്റേഷനറി ആന്റ് കൂള്‍ഡ്രിങ്ക്‌സ്, മൂരാട് പാലത്തിന് സമീപം റിനീഷിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വര്‍ക്ക് ഷോപ്പ്, കോട്ടക്കടവ് ജാഫറിന്റെ തട്ടുകട, പുതിയാപ്പ് ബാലകൃഷ്ണന്‍ എന്നയാളുടെ സ്റ്റേഷനറി ആന്റ് കൂള്‍ഡ്രിങ്ക്‌സ് കട എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയും ജില്ലാ ആശുപത്രിക്ക് സമീപമുള്ള എന്‍കെ ഫാമിലി കോട്ടേജില്‍ ഇതര സംസ്ഥാന തൊഴിലാളികളെ യാതൊരു വിധ മാലിന്യ സംസ്‌കരണ സംവിധാനമില്ലാതെ താമസിപ്പിച്ചതിനെതിരേയും നടപടി സ്വീകരിച്ചു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷജില്‍ കുമാര്‍, ജെഎച്ച്‌ഐ സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വരും ദിനങ്ങളിലും രാത്രികാല പരിശോധന ശക്തമാക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ദികവാകരന്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day