|    Dec 6 Tue, 2016 11:30 am
FLASH NEWS

രാജ്‌നാഥ് സിങ് വിളിച്ച സര്‍വകക്ഷി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

Published : 25th November 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ട് നിരോധന പ്രതിസന്ധി സംബന്ധിച്ച് പ്രധാനമന്ത്രി നേരിട്ട് മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് വിളിച്ച സര്‍വകക്ഷി യോഗം പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. യോഗത്തില്‍ പങ്കെടുക്കുന്നതിനു പകരമായി തുടര്‍തന്ത്രങ്ങള്‍ക്കു രൂപം നല്‍കാന്‍ പ്രതിപക്ഷം പ്രത്യേകം യോഗം ചേര്‍ന്നു.
28നു പ്രതിഷേധ ദിനം ആചരിക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ അതുവരെ ഒരു ചര്‍ച്ചയും വേണ്ടെന്നാണ് തീരുമാനം. നിലവിലെ ലോക്‌സഭ പിരിച്ചുവിടണമെന്നും പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തിന്റെ നിസ്സഹകരണത്തെ തുടര്‍ന്ന് രാജ്‌നാഥ് സിങ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, വാര്‍ത്താവിതരണമന്ത്രി വെങ്കയ്യ നായിഡു, പാര്‍ലമെന്ററികാര്യമന്ത്രി അനന്തകുമാര്‍ എന്നിവരുമായി പാര്‍ലമെന്റിലെ തന്റെ ചേംബറില്‍ ചര്‍ച്ച നടത്തി. പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രിയല്ല, പ്രധാനമന്ത്രിയോ ലോക്‌സഭാ സ്പീക്കറോ ആണ് യോഗം വിളിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസം ബഹളത്തിനിടെ മന്ത്രി അനന്തകുമാറാണ്, രാജ്‌നാഥ് അനൗദ്യോഗികമായി സര്‍വകക്ഷി യോഗം വിളിക്കുമെന്നു പ്രഖ്യാപിച്ചത്. യോഗത്തില്‍ എല്ലാവര്‍ക്കും അവരുടെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാമെന്നും എല്ലാ പാര്‍ട്ടികളെയും തങ്ങള്‍ ഒരുപോലെയാണ് കാണുന്നതെന്നും അനന്തകുമാര്‍ പറഞ്ഞു.
ചര്‍ച്ചയല്ല, ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നേരിട്ട് സഭയില്‍ മറുപടി പറയണമെന്നതാണ് തങ്ങളുടെ നിലപാടെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day