|    Dec 9 Fri, 2016 11:15 am

രാജ്യാന്തര മയക്കുമരുന്ന് കടത്ത് സംഘം കൊക്കെയ്‌നുമായി പിടിയില്‍

Published : 2nd December 2016 | Posted By: SMR

കൊച്ചി: രാജ്യാന്തരതലത്തില്‍ മയക്കുമരുന്ന് കടത്തുന്ന രണ്ടംഗ സംഘത്തെ കൊക്കെയ്‌നുമായി അറസ്റ്റ് ചെയ്തു. നൈജീരിയന്‍ സ്വദേശികളായ കൊര്‍ണേലിയൂസ് ഒസായി (30), എസ്സി പീറ്റര്‍ എമേക്ക (35) എന്നിവരെയാണ് പാലാരിവട്ടം സ്റ്റേഡിയത്തിനു സമീപം വച്ച് ഇന്നലെ വൈകുന്നേരം പാലാരിവട്ടം പോലിസ് പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 35 ഗ്രാം കാക്കെയ്‌നും പിടിച്ചെടുത്തു. എറണാകുളം റേഞ്ച് ഐ ജി എസ് ശ്രീജിത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നാര്‍കോട്ടിക് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ സ്ഥിരീകരിച്ച ശേഷം എറണാകുളം നോര്‍ത്ത് സിഐ ടി ബി വിജയന്‍, പാലാരിവട്ടം എസ്‌ഐ ബേസില്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയകളില്‍പ്പെട്ട കണ്ണികളാണ് ഇവരെന്ന് ചോദ്യംചെയ്തതില്‍നിന്നു വ്യക്തമായതായി പോലിസ് പറഞ്ഞു. കേരളത്തിലെ ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതിനായി ബംഗളൂരു വഴി കൊക്കയിനുമായി ഇവര്‍ ഇന്നലെ രാവിലെ കൊച്ചിയിലെത്തുകയായിരുന്നുവത്രേ. മയക്കുമരുന്ന് മാഫിയയുമായി ഡിജെ പാര്‍ട്ടിക്കാര്‍ക്ക് ഉള്‍പ്പെടെ ആര്‍ക്കെങ്കിലും ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് പോലിസ് പറഞ്ഞു. പ്രതികളുടെ പക്കല്‍നിന്നും  മൂന്ന് മൊബൈല്‍ ഫോണുകളും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ കാര്‍ഡുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day