|    Dec 11 Sun, 2016 12:00 am

രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ ചിത്രങ്ങളും

Published : 1st December 2016 | Posted By: SMR

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറി അംഗങ്ങളുടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മല്‍സരവിഭാഗ ചിത്രങ്ങളുടെ ജൂറി ചെയര്‍മാന്‍ മിഷേല്‍ ക്ലെഫിയുടേതടക്കം (ഇസ്രായേല്‍) നാലുപേരുടെ ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ ചലച്ചിത്രതാരം സീമ ബിശ്വാസ്, ഇറാനിയന്‍ ചലച്ചിത്രതാരം ബാരന്‍ കൊസാറി, കസാക്കിസ്താന്‍ സംവിധായകനായ സെറിക് അപ്രിമോവ്, ഡര്‍ബന്‍ ചലച്ചിത്രമേളയിലെ പ്രോഗ്രാം ഡയറക്ടറായ പെഡ്രോ പിമെന്ത എന്നിവരാണു ജൂറി അംഗങ്ങള്‍.
സീമ ബിശ്വാസ് അഭിനയിച്ച ദീപാ മേത്ത ചിത്രം അനാട്ടമി ഓഫ് വയലന്‍സ്, വെഡിങ് ഇന്‍ ഗലീലി (മിഷേല്‍ ക്ലെഫി), ദി ഹണ്ടര്‍ (സെറിക് അപ്രിമോവ്), ബാരന്‍ കൊസറി അഭിനയിച്ച് റെസ ഡോര്‍മിഷ്യന്‍ സംവിധാനം ചെയ്ത ലന്റൂറി എന്നിവയാണ് ജൂറി ചിത്രങ്ങള്‍. കോളിളക്കം സൃഷ്ടിച്ച ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തെ അടിസ്ഥാനമാക്കിയ ചിത്രമാണ് ദീപാ മേത്തയുടെ അനാട്ടമി ഓഫ് വയലന്‍സ്.
രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് ചലച്ചിത്ര അക്കാദമി കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം വിജെടി ഹാളിലാണു മല്‍സരം. ചലച്ചിത്രഅക്കാദമി ചെയര്‍മാന്‍ കമല്‍ ഉദ്ഘാടനം ചെയ്യും.
രജിസ്റ്റര്‍ ചെയ്ത ടീമുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് ശളളസൂൗശ്വ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടെന്നു ചലച്ചിത്ര അക്കാദമി സെക്രട്ടറി പി മഹേഷ് അറിയിച്ചു. നമ്പര്‍: 97461497467.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക