|    Dec 3 Sat, 2016 3:49 am
FLASH NEWS

‘രാജ്യസ്‌നേഹത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ വെറുക്കാന്‍ ചിലര്‍ പ്രേരണ ചെലുത്തുന്നു’

Published : 24th November 2016 | Posted By: SMR

കോട്ടയം: രാജ്യസ്‌നേഹം എന്നാല്‍ അതിര്‍ത്തികളെക്കുറിച്ചു മാത്രം സംസാരിക്കുക എന്ന വിചിത്ര നിര്‍വചനത്തിലൊതുങ്ങിയിരിക്കുന്നുവെന്ന് അഖിലേന്ത്യാ സമാധാന ഐക്യദാര്‍ഡ്യ സമിതി (ഐപ്‌സോ) സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ജനാര്‍ദ്ദനക്കുറുപ്പ്. രാജ്യസ്‌നേഹത്തിന്റെ പേരില്‍ ഒരു വിഭാഗത്തെ വെറുക്കാന്‍ ചിലര്‍ പ്രേരണ ചെലുത്തുകയാണ്. വടയാറിയില്‍ ഐപ്‌സോ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രങ്ങളുടെ സ്വത്വബോധം ഇല്ലാതാക്കാനുള്ള ശ്രമങ്ങളിലാണ് സാമ്രാജ്യത്വം ഊന്നല്‍ നല്‍കുന്നത്. തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മറ്റു രാഷ്ട്രങ്ങള്‍ വിപണിയായി മാത്രം മാറണം. ആഗോളീകരണത്തിന്റെ അര്‍ത്ഥവും ഇങ്ങനെയായിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെയുള്‍പ്പെടെയുള്ള സമ്പദ്ഘടനകളെ സാമ്രാജ്യത്വ ആശയങ്ങളും വ്യവസ്ഥകളും കീഴടക്കിയിരിക്കുന്നു. സഹായം നല്‍കി സ്വാതന്ത്ര്യബോധം സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുന്നു. അവനവന്റെ സുരക്ഷയില്‍ ആശങ്കപ്പെടേണ്ട സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ ഒരുക്കിയിരിക്കുന്നു. ഇങ്ങനെ വ്യക്തികളെപ്പോലും അരക്ഷിതാവസ്ഥയിലാഴ്ത്തി വിപണിയുടെ സാധ്യതകള്‍ ഉറപ്പിക്കുകയാണ് സാമ്രാജ്യത്വ ശക്തികളെന്ന് ഡോ.ജനാര്‍ദ്ദനക്കുറുപ്പ് ചൂണ്ടിക്കാട്ടി.ജില്ലാ പ്രസിഡന്റ് ബാബു കെ ജോസഫ് അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി കെ കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ്, അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. കെ അനില്‍കുമാര്‍, എഐബിഇഎ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി അനിയന്‍ മാത്യു,അഡ്വ. കെ ആര്‍ ശ്രീനിവാസന്‍,എം എന്‍ സത്യവാന്‍, ഐപ്‌സോ ജില്ലാ സെക്രട്ടറി ബൈജു വയലത്ത് സംസാരിച്ചു. ബാബു കെ ജോസഫ് പ്രസിഡന്റും ബൈജു വയലത്ത് സെക്രട്ടറിയുമായി പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day