|    Dec 4 Sun, 2016 9:28 am
FLASH NEWS

രാജ്യനന്മയ്ക്ക് മദ്‌റസകള്‍ അനിവാര്യം: യഅ്ഖൂബ് ഫൈസി

Published : 30th November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: രാജ്യത്ത് വളര്‍ന്നു വരുന്ന അരാജകത്വങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ മതപഠനങ്ങളിലൂടെ മാത്രമേ കഴിയൂവെന്ന് സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി യഅ്ഖൂബ് ഫൈസി. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മദ്‌റസകള്‍ നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കേരള മുസ്‌ലിം ജമാഅത്ത് ഡിസംബര്‍ ഏഴിന് കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ കോണ്‍ഫറന്‍സിന് മുന്നോടിയായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടനകളുടെ സംയുക്ത സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മതത്തെയും മതപരമായ വിദ്യാഭ്യാസത്തെയും നിഷേധിച്ച് രാജ്യത്ത് ജനാധിപത്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല. മത സംഘടനകളുടെ ശക്തമായ ഇടപെടല്‍ മൂലമാണ് രാജ്യത്ത് മതസൗഹാര്‍ദ്ദം നിലനില്‍ക്കുന്നതെന്ന കാര്യം സര്‍ക്കാരുകള്‍ വിസ്മരിക്കരുത്. ഈ സൗഹാര്‍ദ്ദം തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവരാണ് രാജ്യത്തെ വര്‍ഗീയ ചിന്തകളിലേക്ക് തള്ളിവിടുന്നതെന്ന് യഅ്ഖൂബ് ഫൈസി പറഞ്ഞു. കാഞ്ഞിരപ്പള്ളി മുഹ്‌യ്‌സുന്ന മദ്‌റസാ ഹാളില്‍ നടന്ന സമ്മേളനം എസ്എംഎ സംസ്ഥാന സമിതി അംഗം അഡ്വ. ഹസന്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. എസ്‌ജെഎം റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍സലാം ബാഖവി അധ്യക്ഷത വഹിച്ച യോഗത്തില്‍ കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ എസ് എം റഫീഖ് അഹ്മദ് സഖാഫി, വി എച്ച് അബ്ദുല്‍ റഷീദ് മുസ്‌ലിയാര്‍, എസ്എംഎ ജില്ലാ പ്രസിഡന്റ് സക്കീര്‍ സഖാഫി, പി എം അനസ് മദനി, ലബീബ് അസ്ഹരി, കെ എം മുഹമ്മദ്, സിയാദ് അഹ്‌സനി, അബ്ദുറഹ്മാന്‍ സഖാഫി, സുനീര്‍ സഖാഫി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day