|    Dec 3 Sat, 2016 7:58 am
FLASH NEWS

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിടണം

Published : 28th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളിലുള്‍പ്പെട്ടവരുടേതുള്‍പ്പെടെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരുടെയും രക്ത സാക്ഷികളുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്ന് വിവരാവകാശ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. രക്തസാക്ഷികളുടെയും ദേശവിരുദ്ധരുടെയും പേരുകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് മൊറാദാബാദ് സ്വദേശി പവന്‍ അഗര്‍വാള്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ ഹരജി നല്‍തിയതിനെത്തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന്റെ നിര്‍ദേശം.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ഹരജി ആഭ്യന്തര മന്ത്രാലയത്തിനു കൈമാറുകയായിരുന്നു. എന്നാല്‍, രക്ത സാക്ഷികള്‍, ദേശവിരുദ്ധര്‍ എന്നിങ്ങനെ വേര്‍തിരിച്ചുള്ള പട്ടിക ലഭ്യമല്ലാത്തതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നുമായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്റെ മറുപടി. തുടര്‍ന്ന് അഗര്‍വാള്‍ വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങളും സ്വാതന്ത്യ സമര സേനാനികളുതേടക്കമുള്ളവരുടെ വിവരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കല്‍ ഉണ്ടാവുമെന്നു വാദം കേള്‍ക്കലിനിടെ അഗര്‍വാള്‍ പറഞ്ഞു.വിവരാവകാശ അപേക്ഷകര്‍ക്ക് അതാത് വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ ബാധ്യസ്ഥരാണെന്നും കമ്മീഷണര്‍ സുധീര്‍ ഭര്‍ഗാവ അറിയിച്ചു.
2014ല്‍ നാഷനല്‍ ക്രൈം റെക്കോര്‍ഡ് സ് ബ്യൂറോയുടെ കണക്ക് പ്രകാരം 47 പേര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും അത് കൊണ്ടു തന്നെ ഇത്തരം വിവരങ്ങള്‍ ലഭ്യമാവുമെന്നും വിവരാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day