|    Dec 11 Sun, 2016 1:27 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജ്യത്ത് ഏഴ് വാഹന പരിശോധനാ കേന്ദ്രങ്ങള്‍ കൂടി

Published : 29th October 2016 | Posted By: SMR

ദോഹ: ഖത്തറില്‍ അടുത്ത വര്‍ഷം ഏഴ് വാഹന പരിശോധന കേന്ദ്രങ്ങള്‍ (ഫഹെസ്) കൂടി തുറക്കുമെന്ന് വുഖൂദ് പ്രഖ്യാപിച്ചു. വാദി അല്‍ബനാത്, മഅ്മൂറ, വക്‌റ എന്നിവിടങ്ങളിലായി മൂന്ന് വാഹനപരിശോധന കേന്ദ്രങ്ങള്‍ ഈയിടെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് 2017ല്‍  ഷഹാനിയ, അല്‍ഖോര്‍, വുഖൈര്‍, അല്‍മസ്രുഅ, മദീനത് ശമാല്‍, അല്‍വജ്ബ, മിസൈമീര്‍ സൗത്ത് എന്നിവിടങ്ങളിലായി പുതിയ കേന്ദ്രങ്ങള്‍ വരുന്നത്. ഇവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണെന്നും വുഖൂദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കത്താറ, വുഖൂദ് ടവര്‍, എജുക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലെ വുഖൂദ് സ്‌റ്റേഷനുകളില്‍ സിദ്‌റ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. അമല്‍ ടവറിലെ സിദ്‌റ സെന്ററിന്റെ നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയായതായും വുഖൂദ് അറിയിച്ചു. വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യത്തിലോ കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും.
അതേസമയം, വുഖൂദിന്റെ ഹിലാല്‍, ദായീന്‍, ബുഫസീല, വ്യവസായ മേഖല എന്നിവിടങ്ങളിലെ പെട്രോള്‍ സ്‌റ്റേഷനുകളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മിസൈമിര്‍, വെസ്റ്റ്‌ബേ, വാദി അല്‍ബനാത്, സെയ്‌ലിയ, മിസൈമീര്‍ ഈസ്റ്റ്, ഗറാഫ എന്നിവിടങ്ങളിലെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിയിലാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനാല് പെട്രോള്‍ സ്‌റ്റേഷനുകള്‍ കൂടി തുറക്കും. അല്‍ഗാനിം ഓള്‍ഡ്, അല്‍തമീദ് എന്നിവിടങ്ങളിലെ പെട്രോള്‍ സ്‌റ്റേഷനുകള്‍ ഈ  മാസം തുറക്കുമെന്ന് വുഖൂദ് സിഇഒ ഇബ്രാഹിം ജഹാം അല്‍കുവാരി പറഞ്ഞു.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പെട്രോള്‍ സ്‌റ്റേഷന്‍ ഉടന്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. അല്‍റയാന്‍ റോഡിലെ മുശെയ്‌രിബ്, അല്‍മഷാഫ് നോര്‍ത്ത്, വുഖൈര്‍, അല്‍റയാന്‍ ഖദീം എന്നിവിടങ്ങളിലെ നിര്‍മാണം അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം ഇവ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍തസ, നോര്‍ത്ത് വക്‌റ, മദീനത്ത് ശമാല്‍, അബുനഖ്‌ല, വാദി അബുസലീല്‍, വുഖൈര്‍, അല്‍ഖോര്‍, ലുസെയ്ല്‍ എന്നിവിടങ്ങളിലെ ആറ് സ്‌റ്റേഷനുകളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. ഇവയും ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഉം ഗുവെയ്‌ലിന, സലത്ത ജദീദ്, തുമാമ, ലുസെയ്ല്‍ സിറ്റിയിലെ ജബല്‍ തെലിബ് എന്നിവിടങ്ങളിലെ സ്‌റ്റേഷനുകളും 2017ല്‍ പൂര്‍ത്തിയാകും. സലത്ത ഖദീം, ഖലീജ് വെസ്റ്റ്, അല്‍ഖരാന, ഉം ഖാണ്‍ എന്നിവിടങ്ങളിലെ നിര്‍മാണവും അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാനാണു പദ്ധതിയിട്ടിരിക്കുന്നത്. മദീനത് മവാതിര്‍, എജുക്കേഷന്‍ സിറ്റി, റാസ് ലഫാന്‍ എന്നിവിടങ്ങളിലെ പദ്ധതി രൂപകല്‍പ്പന പൂര്‍ത്തിയായിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക