|    Dec 10 Sat, 2016 10:29 am

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: മജീദ് ഫൈസി

Published : 4th November 2016 | Posted By: SMR

തിരുവനന്തപുരം: ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ മകനെയും ബന്ധുക്കളെയും കാണാനനുവദിക്കാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പാക്കാനാണ് നീക്കമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍മജീദ് ഫൈസി.
സൈനികരുടെ ത്യാഗത്തെ പുകഴ്ത്തുന്ന നരേന്ദ്രമോദി വിമുക്ത ഭടന്മാരെ അവഗണിക്കുകയാണ്. ജയില്‍ച്ചാട്ടമാരോപിച്ച് ഭോപാലില്‍ എട്ട് മുസ്‌ലിം യുവാക്കളെ കൂട്ടക്കൊല ചെയ്തതിനെ അപലപിക്കാന്‍ തയ്യാറാവാത്ത കേന്ദ്ര ആഭ്യന്തര വകുപ്പ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കുകയില്ലെന്ന നിലപാടാണെടുത്തത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോട്അസഹിഷ്ണുത കാണിക്കുന്ന പ്രധാനമന്ത്രി ഭരണഘടനാ ലംഘനം നടത്തിയിരിക്കുകയാണ്.  ഇതിനെതിരേ ജനസമൂഹം രംഗത്തുവരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day