|    Dec 4 Sun, 2016 7:25 am
FLASH NEWS

രാജ്യത്തെ സ്തംഭിപ്പിച്ച് ഒരു ഒന്നൊന്നര പ്രവേശനപരീക്ഷ

Published : 18th November 2016 | Posted By: frfrlnz

koreya
സിയോള്‍: ഉത്തരകൊറിയയിലെ ഏകാധിപതിയും അദ്ദേഹത്തിന്റെ അസാധാരണവും കൗതുകകരവുമായ നടപടികളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. എന്നാല്‍ ഈ വാര്‍ത്ത ദക്ഷിണകൊറിയയില്‍ നിന്നാണ്. രാജ്യമാകെ സ്തംഭിപ്പിച്ചുകൊണ്ടുള്ള ഒരു ‘ഒന്നൊന്നര’ പരീക്ഷയാണ് വാര്‍ത്തയായത്.
രാജ്യത്ത്്്് കഴിഞ്ഞ ദിവസം നടന്ന ലിസണിങ് ടെസ്റ്റിനായി രാജ്യത്തെ റോഡു ഗതാഗതവും വ്യോമയാന ഗതാഗതവും സ്തംഭിപ്പിച്ചത് മണിക്കൂറുകള്‍. ഉന്നത വിദ്യാഭ്യാസത്തിനായി നടക്കുന്ന വിദ്യാര്‍ത്ഥികളുടെ അരമണിക്കൂര്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്കുവേണ്ടിയാണ് രാജ്യത്തെ മൊത്തം നിശബ്ദമാക്കിയത്.
റോഡുകളില്‍ വന്‍ ട്രക്കുകളും വലിയ വാഹനങ്ങളും പരീക്ഷ നടക്കുന്ന സമയത്ത് നിരോധിച്ചു. വിമാനങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര തിരിക്കുന്നതും എത്തിച്ചേരുന്നത് അരമണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവച്ചു. വലിയ കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ ജോലികളും നിര്‍ത്തിവച്ചിരുന്നു. വാഹനങ്ങളുടെയും മറ്റും ശബ്ദം മൂലം വിദ്യാര്‍ത്ഥികളുടെ ശ്രദ്ധമാറാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നിര്‍ദ്ദേശം കൊണ്ടുവന്നത്.
പരീക്ഷയുടെ നടത്തിപ്പിനായി സ്‌റ്റോക്ക് മാര്‍ക്കറ്റ് ഉള്‍പ്പടെയുള്ള ഓഫിസുകളില്‍ ജോലിസമയം ആരംഭിച്ചത് ഒരു മണിക്കൂര്‍ വൈകിയാണ്.  റോഡുകളിലെ തിരക്കു കുറയ്ക്കുന്നതിനായിരുന്നു ഇത്.
ഏകദേശം 600,000 വിദ്യാര്‍ത്ഥികളാണ് ഈ ടെസ്റ്റില്‍ പങ്കെടുത്തത്. രാജ്യത്തെ 1,183 സെന്ററുകളിലായാണ് പരീക്ഷ നടക്കുന്നത്. പരീക്ഷയുടെ അന്ന് രാവിലെയും തലേന്നും രാജ്യത്തെ ക്ഷേത്രങ്ങളിലും പള്ളികളിലും വന്‍തിരിക്കായിരുന്നു. വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയതായിരുന്നു കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 173 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day