|    Dec 7 Wed, 2016 11:48 pm
FLASH NEWS

രാജ്യത്തെ വിമാനത്താവളങ്ങള്‍ ഇരട്ടിയാക്കും: മന്ത്രി

Published : 21st November 2016 | Posted By: SMR

ചെന്നൈ: അടുത്ത മൂന്നു വര്‍ഷത്തിനകം രാജ്യത്തെ വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. 2014ലെ ബിജെപിയുടെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഉഡാല്‍ പദ്ധതിപ്രകാരം വിമാനത്താവളങ്ങളുടെ എണ്ണം വര്‍ധിക്കേണ്ടതുണ്ട്. 75 വിമാനത്താവളങ്ങളാണ് രാജ്യത്തുള്ളത്. അത് 150 ആക്കാനാണ് നീക്കം. വ്യോമയാന മേഖലയില്‍ വിമാനങ്ങളുടെയും ജീവനക്കാരുടെയും കുറവുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്‌ഐസിസിഐ സംഘടിപ്പിച്ച മൂന്നാമത് ജി രാമചന്ദ്രന്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു ജയന്ത് സിന്‍ഹ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day