|    Dec 4 Sun, 2016 1:13 am
FLASH NEWS

രാജ്യത്തെ വിചാരണത്തടവുകാരില്‍ 55 ശതമാനവും മുസ്‌ലിംകളും ദലിതുകളും ആദിവാസികളും

Published : 2nd November 2016 | Posted By: mi.ptk

ന്യൂഡല്‍ഹി: രാജ്യത്തെ വിചാരണത്തടവുകാരില്‍ 55 ശതമാനവും മുസ്‌ലിംകളോ ആദിവാസികളോ ദലിതുകളോ ആണെന്ന് നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2015ലെ കണക്ക്. രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും വിചാരണത്തടവുകാരാണെന്നും കണക്ക് വ്യക്തമാക്കുന്നു. വിചാരണത്തടവുകാരില്‍ 20.9 ശതമാനം മുസ്‌ലിംകളും 21.6 ശതമാനം ദലിതുകളും 12.4 ശതമാനം ആദിവാസികളുമാണ്്. ശിക്ഷിക്കപ്പെട്ടു കഴിയുന്നവരില്‍ 15.8 ശതമാനമാണ് മുസ്്‌ലിംകള്‍. 20.9 ശതമാനം ദലിതുകളും 13.7 ശതമാനം ആദിവാസികളും ശിക്ഷിക്കപ്പെട്ടു കഴിയുന്നുണ്ട്. 67 ശതമാനമാണ് ആകെ വിചാരണത്തടവുകാരുടെ കണക്ക്. ഇതില്‍ 65 ശതമാനവും മൂന്നു മാസം മുതല്‍ അഞ്ചു വര്‍ഷം വരെ ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്നവരാണ്. 70 ശതമാനത്തിലധികം വിചാരണത്തടവുകാരും 10ാം ക്ലാസ് പാസാവാത്തവരാണെന്ന് കണക്ക് പറയുന്നു.2011ലെ സെന്‍സസ് പ്രകാരം മുസ്്‌ലിംകള്‍, ദലിതുകള്‍, ആദിവാസികള്‍ എന്നിവര്‍ ചേര്‍ന്നാല്‍ ജനസംഖ്യയുടെ 39 ശതമാനം മാത്രമാണ് വരുന്നത്. മുസ്്‌ലിംകള്‍ 14.2 ശതമാനവും ദലിതുകള്‍ 16.6 ശതമാനവും ആദിവാസികള്‍ 8.6 ശതമാനവുമാണുള്ളത്. വിചാരണത്തടവുകാരുടെ എണ്ണത്തില്‍ ഈ മൂന്നു വിഭാഗങ്ങളും കൂടുതലാണെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം മറ്റു വിഭാഗങ്ങളെക്കാള്‍ കുറവാണ്. ആകെ ശിക്ഷിക്കപ്പെട്ടവരുടെ 50.4 ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍പ്പെട്ടവരുള്ളത്. രാജ്യത്താകെ 2,82,076 വിചാരണത്തടവുകാരാണുള്ളത്. ഇതില്‍ 80,528 പേര്‍ (28.5 ശതമാനം) അക്ഷരാഭ്യാസമുള്ളവരാണ്. 1,19,082 പേര്‍ 10ാം ക്ലാസ് പാസാവാത്തവരാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 199 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day