|    Dec 11 Sun, 2016 1:30 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

രാജ്യം മഴയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു; അമീറും പിതാവ് അമീറും പങ്കെടുത്തു

Published : 11th November 2016 | Posted By: SMR

ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് രാജ്യം ഇന്നലെ മഴയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. പള്ളികളിലും സ്‌കൂളുകളിലും മറ്റ് പല കേന്ദ്രങ്ങളിലുമായാണ് ഇന്നലെ രാവിലെ പ്രാര്‍ഥനകള്‍ നടന്നത്.
അല്‍വജ്ബയില്‍ നടന്ന പ്രാര്‍ഥനയില്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പിതാവ് അമീര്‍ ശെയ്ഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും പങ്കെടുത്തു. ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ പേഴ്‌സണല്‍ റപ്രസന്റേറ്റീവ് ശെയ്ഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശെയ്ഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവരും വജ്ബയില്‍ നടന്ന നിസ്‌കാരത്തില്‍ പങ്കെടുത്തു. നിരവധി ശെയ്ഖുമാരും മന്ത്രിമാരും ശൂറ കൗണ്‍സില്‍ സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും പ്രാര്‍ഥനയുടെ ഭാഗമായി. സെഷന്‍ കോര്‍ട് ജഡ്ജി ശെയ്ഖ് ഡോ. ഥക്കീല്‍ ബിന്‍ സായിര്‍ അല്‍ശംരി പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി. ദരിദ്രര്‍ക്കും അഗതികള്‍ക്കുമുള്ള സദഖകള്‍ അധികരിപ്പിച്ചുകൊണ്ട് സമ്പത്തും തി•കളില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് മനസും പരിശുദ്ധമാക്കിയെങ്കിലേ അല്ലാഹുവില്‍ നിന്നുള്ള കാരുണ്യവര്‍ഷമുണ്ടാകുകയുള്ളൂവെന്ന് നിസ്‌കാര ശേഷം നടന്ന ഖുത്തുബയില്‍ അല്‍ശംരി വിശ്വാസികളെ ഉല്‍ബോധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക