|    Dec 8 Thu, 2016 1:38 am
FLASH NEWS

രാജീവ് ഗാന്ധി വധം: മോചനം ആവശ്യപ്പെട്ട് നളിനി വനിതാ കമ്മീഷനെ സമീപിച്ചു

Published : 24th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മോചനം ആവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന നളിനി ദേശീയ വനിതാ കമ്മീഷനെ സമീപിച്ചു. നളിനി സമര്‍പ്പിച്ച ഹരജി മദ്രാസ് ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണിത്. 25 വര്‍ഷമായി ജയിലില്‍ കഴിയുന്ന തന്നെ ഇനിയെങ്കിലും മോചിപ്പിക്കണമെന്ന ആവശ്യമാണ് അവര്‍ കമ്മീഷന്‍ മുമ്പാകെ ഉന്നയിച്ചത്.
ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന നളിനി, ഈ കേസിലെ ഏക വനിതാ തടവുകാരിയുമാണ്. ഇന്ത്യയില്‍ ഏറ്റവും ദീര്‍ഘകാലം ജയിലില്‍ കഴിയുന്ന കുറ്റവാളിയാണ് നളിനി.
കഴിഞ്ഞ 25 വര്‍ഷമായി താന്‍ തടവുജീവിതം നയിക്കുകയാണെന്ന് നളിനി പരാതിയില്‍ പറയുന്നു. സാധാരണ സ്ത്രീകളെപ്പോലുള്ള ഒരുജീവിതം എനിക്കിനിസാധ്യമല്ല. അണ്ണാദുരൈയുടെ ജന്‍മദിനത്തോടനുബന്ധിച്ച് നൂറുകണക്കിനു സ്ത്രീകള്‍ മോചിതരായി പുറത്തിറങ്ങുന്ന കാഴ്ച കണ്ടാണു താന്‍ ജയില്‍ജീവിതം തള്ളിനീക്കുന്നത്. കണ്ണീര്‍ വാര്‍ക്കാത്ത ഒരുദിവസംപോലും എന്റെ ജയില്‍ജീവിതത്തിലില്ല.
ഇതുകാരണം മാനസികമായി അങ്ങേയറ്റം തളര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ വിദേശത്തുള്ള മകളെ കാണലും അവളുടെ വിവാഹം നടത്തലുമാണ് ഇപ്പോഴത്തെ എന്റെ ഏക ആഗ്രഹം. അതു സാധിപ്പിച്ചുതരാന്‍ ഇടപെടണമെന്നും ശനിയാഴ്ച അയച്ച കത്തില്‍ നളിനി ചൂണ്ടിക്കാട്ടി.
വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജൂണില്‍ നളിനിയുടെ ഹരജി തള്ളിയത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നവര്‍ 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന 1994ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നളിനി കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day