|    Dec 10 Sat, 2016 8:11 pm

രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു

Published : 29th October 2016 | Posted By: SMR

കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. വീണ്ടും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപോര്‍ട്ടുകളെ തുടര്‍ന്ന് കോളജിന് മുന്നില്‍ കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തി.വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി അടച്ചിരുന്ന കോളജ് വ്യാഴാഴ്ച തുറന്നിരുന്നു. ഇതോടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്എഫ്‌ഐ-കെഎസ്‌യു-എബിവിപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംയുക്ത സമര സമിതി വീണ്ടും സമരത്തിന് നോട്ടീസ് നല്‍കി. സംഘടനാ പ്രവര്‍ത്തനം കാംപസിനകത്ത് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാട് പ്രിന്‍സിപ്പല്‍ കൈക്കൊള്ളുകയായിരുന്നു. ഇതോടെ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ മഹേഷ്, ജില്ലാ സെക്രട്ടറി പി വൈശാഖ്, സിപിഎം ഏരിയാ കമ്മിറ്റി അംഗം ഷാലുമാത്യു, ആദിവാസി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബാബു കദളിമറ്റം, ബിജെപി കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പസിഡന്റ് സി ബാലകൃഷ്ണന്‍ നായര്‍പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തി. എന്നാല്‍ നിലപാടില്‍ പ്രിന്‍സിപ്പല്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച പരാജയപ്പെട്ടു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലിനെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു. വൈകിട്ട് ഏഴോടെ കോളജ് നോട്ടീസ് ബോര്‍ഡിലേക്ക് ആരോ തേങ്ങയെറിഞ്ഞു. ബോര്‍ഡിന്റെ ഗ്ലാസ് തകര്‍ന്നു. ഇതോടെ സംഘര്‍ഷം ആരംഭിക്കുകയും പോലിസ്  ലാത്തിചാര്‍ജ്ജ് ചെയ്യുകയുമായിരുന്നു. പരിക്കേറ്റ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വൈശാഖിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പനത്തടി ഏരിയാ കമ്മിറ്റി അംഗം ഷാലുമാത്യു, ഡിവൈഎഫ് ഐ ബേഡകം ബ്ലോക്ക് സെക്രട്ടറി അപ്പൂസ്, എസ്എഫ്‌ഐ കാറഡുക്ക ഏരിയാ സെക്രട്ടറി മനോജ്, ജില്ലാ സെക്രട്ടറിയേറ്റംഗം സനല്‍ എന്നിവര്‍ക്കും വെള്ളരിക്കുണ്ട് സിഐ കെ സുനില്‍കുമാര്‍, രാജപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ രാജന്‍ തുടങ്ങി മൂന്ന് പോലിസുകാര്‍ക്കും പരിക്കേറ്റു. പോലിസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിന് 50 പേര്‍ക്കെതിരെ കേസെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക