|    Dec 9 Fri, 2016 5:31 am
FLASH NEWS

രാജപുരം കോളജില്‍ സിപിഎം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുവെന്ന്

Published : 12th November 2016 | Posted By: SMR

രാജപുരം: മലയോര മേഖലയിലെ കള്ളാര്‍ പഞ്ചായത്തില്‍ രാജപുരം കോളജില്‍ രാഷ്ട്രീയ ആധിപത്യം ഉറപ്പിക്കാനുള്ള സിപിഎം തന്ത്രങ്ങളാണ് കഴിഞ്ഞ മുന്നാഴ്ചകളില്‍ കോളജില്‍ അരങ്ങേറിയതെന്ന് ബ്ലോക്ക് കോ ണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലിസിന്റെ സഹായത്തോടെ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നുണ പ്രചാരണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രമാണ് ആവിഷ്‌ക്കരിച്ചത്. ചില വിദ്യാര്‍ഥികളേയും സംഘടന പ്രവര്‍ത്തകരേയും തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാണ്  സിപിഎം ചെയ്തത്. കോളജില്‍ അന്യായമായി ഫീസ് വാങ്ങിയെങ്കില്‍ അത് കണ്ടെത്താന്‍ സര്‍വകലാശാലയുടെ നിയമത്തിനുള്ളില്‍ നിന്നു കൊണ്ടുള്ള അന്വേഷണം നടത്തി നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് നേതാക്കള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു കദളിമറ്റം, എം കെ മാധവന്‍ നായര്‍, പി എ അലി, വി കുഞ്ഞിക്കണ്ണന്‍, സിജോ ടി ചാമക്കാല സംബന്ധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 2 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day