|    Dec 5 Mon, 2016 3:49 am

രാജപുരം കോളജില്‍ അമിത ഫീസെന്നത് കള്ളപ്രചാരണം: പ്രിന്‍സിപ്പല്‍

Published : 31st October 2016 | Posted By: SMR

കാഞ്ഞങ്ങാട്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളജില്‍ അമിത ഫീസ് ഈടാക്കുന്നുവെന്ന എസ്എഫ്‌ഐയുടെ പ്രചരണം കള്ളമാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഗവ. കോളജുകളില്‍ ജില്ലാ കലക്ടര്‍ അധ്യക്ഷനായ സമിതി തീരുമാനിക്കുന്ന വികസന ഫണ്ട് എസ്ടി/എസ്‌സി/ഒഇസി അടക്കം എല്ലാ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുമ്പോള്‍ രാജപുരം കോളജ് പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന കുട്ടികളില്‍ നിന്നും ഈയിനത്തില്‍ ഒരു പൈസയും വാങ്ങുന്നില്ല. കോളജ് സ്വന്തം നിലയ്ക്ക് നല്‍കുന്ന അധിക സൗകര്യങ്ങള്‍ക്കായി ചെലവാകുന്ന തുക എല്ലാ വിഭാഗം വിദ്യാര്‍ഥികളില്‍ നിന്നും ഫീസായി ഈടാക്കാറുണ്ട്. എസ്ടി/എസ്‌സി/ഒഇസി വിഭാഗത്തില്‍പ്പെട്ട കുട്ടികളോട് ഇപ്രകാരം കോളജ് നല്‍കുന്ന ആധുനിക സൗകര്യങ്ങള്‍ക്ക് മൂന്നുവര്‍ഷത്തേയ്ക്ക് ചെലവാകുന്ന തുകയായ 2285 രൂപ മാത്രമേ ഈടാക്കാറുള്ളുവെന്നും വര്‍ഷങ്ങളായി തുടരുന്ന ഫീസ് ഘടന തന്നെയാണ് ഇപ്പോഴുമുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇവരുടെ ഫീസുമായി ബന്ധപ്പെട്ട ചില പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ എസ്ടി/എസ്‌സി/ഒഇസി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഒക്ടോബര്‍ നാലിന് ഒരു പ്രത്യേക യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ കേ ള്‍ക്കുകയും ചെയ്തിരുന്നു.  സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് ഇളവ് നല്‍കാമെന്ന് പ്രിന്‍സിപ്പലും പിടിഎ വൈസ്പ്രസിഡന്റും പറയുകയും ചെയ്തു. പിറ്റേദിവസം തന്നെ യോഗതീരുമാനം ഈ പ്രശ്‌നം ഉന്നയിച്ച വിദ്യാര്‍ഥിയെ അറിയിച്ചു. ഫീസ് സംബന്ധിച്ച് സര്‍ക്കാര്‍/യൂനിവേഴ്‌സിറ്റി തലത്തിലുള്ള ഏത് അന്വേഷണവും നേരിടാന്‍ കോളജ് തയാറാണെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day