|    Dec 11 Sun, 2016 3:46 am

രാജഗോപാല്‍ കഴുകന്‍ ചിന്തകളില്‍ നിന്നും പിന്മാറണമെന്ന് എസ്ഡിപിഐ

Published : 18th November 2016 | Posted By: Navas Ali kn

sdpi_flag_wite_stroke
മലപ്പുറത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ലാദേശികള്‍ വരി നില്‍ക്കുകയാണെന്ന രാജഗോപാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എസ്ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്. ജില്ലാ രൂപീകരണകാലം മുതല്‍ മലപ്പുറത്തിന്റെ രക്തത്തിനു വേണ്ടി കഴുകന്‍ ചിന്തകളുമായി നടക്കുന്നവരാണ് രാജഗോപാലും കൂട്ടരും. കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് മലപ്പുറം ജനതയുടെ മനോവീര്യം തകര്‍ക്കാമെന്നത് ദിവാസ്വപ്‌നമാണ്. മലപ്പുറത്തെ കള്ളപ്പണം വെളുപ്പിക്കാന്‍ ബംഗ്ലാദേശികള്‍ വരി നില്‍ക്കുകയാണെന്ന രാജഗോപാലിന്റെ കണ്ടെത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ ഭരണകൂടം ആര്‍ജ്ജവം കാണിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
താനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ശ്രീകാന്തും ജില്ലയിലെ മാതൃത്വത്തെ ഒന്നടങ്കം അപമാനിച്ച ഗോപാലകൃഷ്ണനും മലപ്പുറത്ത് അഫ്‌സ്പ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട സുബ്രഹ്മണ്യം സ്വാമിയും കള്ളപ്പണ ആരോപണവുമായെത്തിയ രാജഗോപാലുമൊക്കെ പ്രവര്‍ത്തിക്കുന്നതും പ്രസ്താവനകള്‍ നടത്തുന്നതും ഒരേ കേന്ദ്രത്തില്‍നിന്നുള്ള നിര്‍ദേശമനുസരിച്ചാണ്. ജില്ലയിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കി നേട്ടം കൊയ്യാനും വിദ്വേഷ രാഷ്ട്രീയം വളര്‍ത്താനുമുള്ള സംഘപരിവാരത്തിന്റെ നീക്കം മലപ്പുറം ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. നിരന്തരമായി മലപ്പുറത്തെ അധിക്ഷേപിക്കുന്ന നിലപാടുകളില്‍ നിന്ന് രാജഗോപാലും കൂട്ടരും പിന്‍മാറിയില്ലെങ്കില്‍ ശക്തമായ ജനകീയവിചാരണ നേരിടേണ്ടിവരും.
സംസ്ഥാനത്തിന്റെ സാമ്പത്തികാടിത്തറ താങ്ങിനിര്‍ത്തുന്ന സഹകരണ മേഖലയെ തകര്‍ത്ത് കുത്തക സാമ്പത്തിക ശക്തികള്‍ക്ക് പാതയൊരുക്കാനാണ് ബി.ജെ.പി.യും രാജഗോപാലും കുഴലൂത്ത് നടത്തുന്നതെന്നും സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് നസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ദാവൂദ്, വി ടി ഇക്‌റാമുല്‍ഹഖ്, അഡ്വ. സാദിഖ് നടുത്തൊടി, എ സൈതലവിഹാജി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, വി എം ഹംസ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 605 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക