|    Dec 11 Sun, 2016 9:35 am

രാം ഭൂപരിഷ്‌കരണ നിയമനിര്‍മാണം നടപ്പാക്കണമെന്ന്

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: ദലിത് സമുദായത്തെ ഒന്നടങ്കം ഭൂവുടമസ്ഥാവകാശത്തില്‍ നിന്നു പുറംതള്ളുന്ന ഭൂപരിഷ്‌കരണങ്ങള്‍ ഉപേക്ഷിച്ച് രാം ഭൂപരിഷ്‌കരണ നിയമ നിര്‍മാണം നടപ്പാക്കണമെന്നു കേരള ദലിത് ആദിവാസി ഫെഡറേഷന്‍. ഭൂപരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ 5.3 ലക്ഷം ദലിതര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്. ഭൂരിഭാഗം പേരും ആദിവാസി കോളനികളിലും ലക്ഷംവീട് കോളനികളിലുമാണ് താമസിക്കുന്നത്. വാസയോഗ്യവും പരിസ്ഥിതിക്ക് ആഘാതമുാക്കാത്തതും കൃഷി ചെയ്യുന്നവര്‍ക്കു കൃഷിഭൂമിയുമടക്കം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുക, സര്‍ക്കാര്‍ സര്‍വീസിലെ പട്ടികജാതി, പട്ടികവര്‍ഗക്കാരുടെ ബ്ലാക്ക് ലോഗ് നികത്തുക, എല്ലാ താല്‍ക്കാലിക നിയമനങ്ങളും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന മാത്രം നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ചു. ജില്ലാ നേതാക്കളായ കെപിസി കുട്ടി മാസ്റ്റര്‍, സബര്‍മതി ജയശങ്കര്‍, സി കെ കുമാരന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക