|    Dec 3 Sat, 2016 7:57 am
FLASH NEWS

രവീന്ദ്രന്‍ വധം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജാമ്യം കോടതി റദ്ദാക്കി

Published : 8th November 2016 | Posted By: SMR

തലശ്ശേരി: പിണറായിയില്‍ ആഹ്ലാദപ്രകടനത്തിനു നേരെയുണ്ടായ ബോംബേറിനിടെ വാഹനം കയറി സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ ജാമ്യം റദ്ദാക്കി. കീഴത്തൂരിലെ ശ്രീനിലേഷി(25)ന്റെ ജാമ്യമാണ് തലശ്ശേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ പ്രതിക്ക് ജില്ലാ കോടതി ജാമ്യം അനുവദിക്കുമ്പോള്‍ ആഴ്ചയില്‍ ഒരുദിവസം അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ പ്രതി നിബന്ധന ലംഘിച്ചു. പിന്നീട് തലശ്ശേരി ഡിവൈഎസ്പി മുമ്പാകെ ഹാജരായി ആഴ്ചയില്‍ ഒരു സം ഒപ്പിടാനുള്ള അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രതി ഈ വ്യവസ്ഥയും ലംഘിക്കപ്പെട്ടു. തുടര്‍ന്നാണ് പോലിസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പ്രതിയോട് കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ നേരിട്ട് ഹാജരാവാനും കോടതി ഉത്തരവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനമായ മെയ്് 19ന് വൈകീട്ട് 3.30ഓടെ പിണറായി കമ്പിനിമെട്ടയ്ക്കു സമീപമാണ് കേസിനാസ്പദമായ സംഭവം. പിണറായി പടിഞ്ഞിറ്റാന്‍ മുറിയിലെ കരിന്താങ്കണ്ടി സി വി രവീന്ദ്രന്‍(55) ആണ് മരിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സിപിഎം പ്രവര്‍ത്തകര്‍ ലോറിയില്‍ പ്രകടനം നടത്തിനുന്നതിടെ വാഹനത്തിനുനേരെ ബിജെപി,ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബോംബെറിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ലോറിയിലുണ്ടായിരുന്നവര്‍ പുറത്തേക്കു ചാടി. ഇതിനിടെ ബിജെപി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനം കയറിയാണ് രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. 11 ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day