|    Dec 3 Sat, 2016 5:50 am
FLASH NEWS

രമിത് വധം: ഒരു പ്രതികൂടി പിടിയില്‍

Published : 17th November 2016 | Posted By: SMR

തലശ്ശേരി: പിണറായിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലനാണ്ടി വീട്ടില്‍ രമിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെകൂടി പോലിസ് പിടികൂടി. കഴിഞ്ഞദിവസം രാത്രി  നടന്ന റെയ്ഡിലാണ് പിണറായി സ്വദേശി പിടിയിലായത്.  കൊലക്കുപയോഗിച്ച വാ ള്‍ പോലിസ് കണ്ടെടുത്തു. കോടതിയുടെ അനുമതിയോടെ ഫോറന്‍സിക് പരിശോധനയ്ക്കായി വാള്‍ അയക്കും. കൊലപാതകത്തിന് സിപിഎം പിണറായി ഏരിയാ കമ്മറ്റി അംഗത്തിന്റെ നിര്‍ദേശമുണ്ടായിരുന്നതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയിട്ടുണ്ടത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പോലിസ് പരിശോധിച്ചുവരികയാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day