|    Dec 4 Sun, 2016 11:53 pm
FLASH NEWS

രമിത്ത് വധം: സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്തു

Published : 25th October 2016 | Posted By: SMR

തലശ്ശേരി: പിണറായി ഓലയമ്പലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പെട്രോള്‍പമ്പിനു സമീപം കൊല്ലനാണ്ടി വീട്ടില്‍ രമിത്ത് (27) വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം സിപിഎം പിണറായി ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്തു. കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ പിണറായി പുതിയപുരയില്‍ സി കെ അഹത് (25), വെണ്ടുട്ടായി കണ്ണോത്തുപൊയില്‍ വിജേഷ്(30) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. എന്നാല്‍ കേസില്‍ തന്നെ മനപ്പൂര്‍വം കുടുക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറി ആരോപിച്ചു. അറസ്റ്റിലായ രണ്ടുപേരെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യംചെയ്യുന്നതോടെ രമിത്ത് വധം ആസൂത്രണം ചെയ്തവരുടെ യഥാര്‍ഥചിത്രം ലഭിക്കുമെന്നാണ് പോലിസിന്റെ പ്രതീക്ഷ. മറ്റു പ്രതികള്‍ക്കും ആയുധങ്ങള്‍ക്കും വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇക്കഴിഞ്ഞ 12നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. സഹോദരിയുടെ മകള്‍ക്ക് മരുന്ന് വാങ്ങുന്നതിനായി വീട്ടില്‍നിന്നു പെട്രോള്‍ പമ്പിന് മുന്‍വശത്തെ ബസ് സ്‌റ്റോപ്പിലേക്ക് നടന്നുവരവെ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ മുഖംമൂടി ധാരികള്‍ രമിത്തിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഈ സംഭവത്തിനു ഒരുദിവസം മുമ്പ് സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം മോഹനനെ കള്ളുഷാപ്പില്‍ ജോലിചെയ്യവെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് രമിത്തിന്റെ കൊലയെന്നാണ് റിപോര്‍ട്ട്. അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ 28 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day