|    Dec 6 Tue, 2016 12:08 am
FLASH NEWS

രണ്ട് കിലോ കഞ്ചാവുമായി പിടിയില്‍

Published : 12th November 2016 | Posted By: SMR

കുമളി: രണ്ട് കിലോ കഞ്ചാവുമായി യുവാവിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കഴക്കൂട്ടം മേനംകുളം സെന്റ് സേവിയാസ് കോളജിന് സമീപത്ത് താമസക്കാരനായ പുഷ്പവിലാസം റിട്രിക്ക് റിച്ചാര്‍ഡ് (21) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് നാലു മണിയോടെ കുമളി അതിര്‍ത്തി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെയാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് അതിര്‍ത്തി ബസ് സ്റ്റാന്റില്‍ നിന്നും കുമളിയിലേക്ക് നടന്നു വരുന്നതിനിടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന ലാപ്‌ടോപ്പ് ബാഗില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെടുത്തത്. കൂടാതെ വിവിധ അളവുകളില്‍ ചെറിയ പ്ലാസ്റ്റിക് കവറുകളില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും കണ്ടെടുത്തു. പതിനാറായിരം രൂപയ്ക്ക് കമ്പം സ്വദേശി പ്രഭുവില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും കഴക്കൂട്ടത്തെ വിവിധ കോളജുകളിലേയും സ്‌കൂളുകളിലേയും കുട്ടികള്‍ക്ക് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day