|    Dec 2 Fri, 2016 11:27 pm
FLASH NEWS

രണ്ടു മണിക്കൂറിനുള്ളില്‍ ഹൗസ് വയറിങ്; മികവു തെളിയിച്ച് വിദ്യാര്‍ഥികള്‍

Published : 16th November 2016 | Posted By: SMR

തൃശൂര്‍: കൊച്ചുമിടുക്കന്‍മാരുടെ വേഗതയും കൈവഴക്കവും കൊണ്ട് ഇലക്ട്രിക്കല്‍ വിഭാഗം മല്‍സരവും ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാണ മല്‍സരവും ശ്രദ്ധേയമായി. റവന്യൂ ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ഒരു വീടിന് ആവശ്യമായ വയറിങ് നടത്തി പ്രദര്‍ശിപ്പിച്ച് കൊച്ചുമിടുക്കന്‍മാര്‍ മികവ് തെളിയിച്ചു. കുറഞ്ഞ സമയം കൊണ്ട് വയറിങ് പൂര്‍ത്തിയാക്കി വീട്ടില്‍ ആവശ്യമായ വൈദ്യുതോപകരണങ്ങള്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ചു. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഇലക്ടോണിക്‌സ് ഉപകരണ നിര്‍മാണ മല്‍സരത്തിലും വിദ്യാര്‍ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. സങ്കീര്‍ണമായ യന്ത്രങ്ങള്‍ കൊച്ചുമിടുക്കന്‍മാര്‍ കുറഞ്ഞ സമയം കൊണ്ടാണ് നിര്‍മിച്ചത്. അതേസമയം, അസംബ്ലിങ് യന്ത്രങ്ങള്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ നിര്‍മിക്കുന്നതെന്നും പുതിയ കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ജഡ്ജസ് വിലയിരുത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 4 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day